Tuesday, July 1, 2025 11:03 pm

സിപിഎമ്മിന്റെ മാനസിക പീഢനം ; പയ്യന്നൂരിലെ വീട്ടമ്മ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂര്‍: ജാതിവിവേചനത്തില്‍ മനംനൊന്ത്​ ഇസ്​ലാം സ്വീകരിക്കാന്‍ ആലോചിക്കുകയാണെന്ന്​ വീട്ടമ്മ. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട്​ സി.പി.എം ബഹിഷ്കരണം നേരിട്ട ദലിത് ഓട്ടോഡ്രൈവര്‍ ചിത്രലേഖയാണ് ഉറച്ച തീരുമാനവുമായി രംഗത്തുവന്നത്.

ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യമറിയിച്ചത്. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായി. അതിനാല്‍ ഇതുവരെ ജീവിച്ചുപോന്ന സ്വത്വം വിട്ട് ഇസ്​ലാം മതം സ്വീകരിക്കാനുള്ള ആലോചനയിലാണെന്ന് ചിത്രലേഖ പറയുന്നു. സവര്‍ണരുടെ ജാതിവിവേചനത്തിനെതിരെ സംസാരിക്കാന്‍ ദലിത് സമൂഹത്തിലാര്‍ക്കും സാധിക്കുന്നില്ലെന്നും ആരെങ്കിലും സംസാരിച്ചാല്‍ കുറ്റപ്പെടുത്താനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നതും കണ്ണൂര്‍ പയ്യന്നൂരിലെ ദലിത് ഓട്ടോഡ്രൈവര്‍ ചിത്രലേഖ പറയുന്നു. തനിക്കെതിരെ നടന്നത് പോലെയുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം ഇതാണ്. ഒരു തരത്തിലും ജീവിക്കാനാവാതെ ഒറ്റപ്പെടുന്നത് ഭീകരമാണെന്നും ചിത്രലേഖ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സ്വന്തം സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനകളില്‍ നിന്നുപോലും ആവശ്യമായ സഹായം ഉണ്ടായില്ല. ആരും സംരക്ഷണം നല്‍കിയിട്ടുമില്ല. ജാതീയമായ ഒറ്റപ്പെടലില്‍ നിന്നും സുരക്ഷിതത്വം നേടാന്‍ ഇസ്‌ലാം ആശ്ലേഷണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത് എന്നും ഇവര്‍ പറയുന്നു. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു ആലോചന.

ലവ് ജിഹാദ്  എന്ന പേരും പറഞ്ഞ് ആരും ഈ വഴിക്ക് വരണ്ട. പുരോഗമന കപട മതേതര പാര്‍ട്ടിയായ സി.പി.എമ്മിനെ ഭയക്കാതെ തൊഴില്‍ ചെയ്തു ജീവിക്കണമെന്നും സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണമെന്നുമാണ് ആഗ്രഹം -ഫേസ്ബുക് പോസ്റ്റില്‍ ചിത്രലേഖ പറഞ്ഞു.

ചിത്രലേഖയുടെ കുറിപ്പ് വായിക്കാം…
പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സി.പി.എം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തരം ആക്രമിക്കുകയും ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാന്‍ സമ്മതിക്കാതെ സി.പി.എം പാര്‍ട്ടിയുടെ ആക്രമണങ്ങള്‍ തുടരുന്നു. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു. ഇക്കാരണത്താല്‍ ഞാന്‍ ഇതുവരെ ജീവിച്ചുപോന്ന സ്വത്വം വിട്ട് ഇസ്​ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്.

ഇരുപതു വര്‍ഷക്കാലത്തോളം സി.പി.എമ്മിന്‍റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞ് ആരും ഈവഴിക്കു വരേണ്ട. കാരണം പുരോഗമന കപട മതേതര പാര്‍ട്ടിയായ സി.പി.എമ്മിന് മുന്നില്‍ ഇനിയും സ്വൈര്യമായി, ഇരുട്ടിന്‍റെ മറപിടിച്ചു ആക്രമിക്കുന്ന സി.പി.എമ്മിനെ ഭയമില്ലാതെ തൊഴില്‍ ചെയ്തു ജീവിക്കണം, സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണം എന്ന ആഗ്രഹം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ടയില്‍; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം...

0
പത്തനംതിട്ട : വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ട...

അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അഭിമുഖം

0
അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍), ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്‌ഷോപ്പ്...

അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സബ് സെന്ററില്‍ സീറ്റ് ഒഴിവ്

0
അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സബ് സെന്ററില്‍...

വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഏറത്ത് വടക്കടത്തുകാവില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

0
പത്തനംതിട്ട : വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഏറത്ത് വടക്കടത്തുകാവില്‍...