ചെങ്ങന്നൂര്‍ : എംസി റോഡില്‍ കല്ലിശ്ശേരിക്ക് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തമിഴ്‌നാട് തേനി സ്വദേശി രാജന്‍.എസ് (രാജേഷ് 33) ആണ് മരിച്ചത്. പേരിശ്ശേരി കൈപ്പള്ളിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു രാജന്‍. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. പ്രവിന്കൂട്ടിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിച്ച ബൈക്കുമായാണ് കൂട്ടിയിടിച്ചത്. ചെങ്ങന്നൂര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ബൈക്ക് അപകടത്തില്‍ തമിഴ്‌നാട് സ്വദേശി മരിച്ചു
- Advertisment -
Recent News
- Advertisment -
Advertisment