റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ മന്ദമരുതിയില്‍ നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. എം ബി ജേക്കബ് മണിമലേത്തിന്‍റെ സ്ഥലത്ത് ഇറങ്ങിയ കാട്ടുപന്നിയെയാണ് ഷൂട്ടർ എബിൻ കൈതവനയുടെ സഹായത്തോടെ വെടിവെച്ചത്. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷെർലി ജോർജ്, എംജി ശ്രീകുമാർ, ജോമോൻ ചാത്തനാട്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വെടിവെച്ചു കൊന്നത്.
നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
RECENT NEWS
Advertisment