കണ്ണൂർ : സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസിന് ഇന്ന് കണ്ണൂർ ജില്ലയിൽ തുടക്കമാകും. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. സദസുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായി നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളും സന്നദ്ധ സേവനങ്ങളും നാടാകെ സംഘടിപ്പിച്ചു. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസ് ബഹിഷ്കരിക്കുന്നുണ്ട്. ജില്ലയിലെ പരിപാടികളുടെ ആദ്യ ദിനമായ ഇന്ന് നാല് മണ്ഡലങ്ങളില്‍ സദസ് സംഘടിപ്പിക്കും.
രാവിലെ 10ന് പയ്യന്നൂര്‍ പോ ലീസ് മൈതാനിയിലാണ് ജില്ലയിലെ ആദ്യ പരിപാടി. ഉച്ചക്ക് മൂന്നിന് പഴയങ്ങാടി മാടായിപ്പാറ പാളയം ഗ്രൗണ്ടിലും, 4.30ന് തളിപ്പറമ്പ് ഉണ്ടപ്പറമ്പിലും, ആറിന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപവുമാണ് സദസ്. 21ന് പകല്‍ 11 മണിക്ക് ചിറക്കല്‍ പഞ്ചായത്ത് മന്ന മിനി സ്റ്റേഡിയത്തിലും മൂന്നിന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയിലും 4.30ന് പിണറായി കണ്‍വൻഷൻ സെന്റര്‍ പരിസരത്തും ആറിന് തലശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണ് സദസ്. 22ന് പകല്‍ 11 മണിക്ക് പാനൂര്‍ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ നഗറിലും പകല്‍ മൂന്നിന് മട്ടന്നൂര്‍ വിമാനത്താവളം ഒന്നാംഗേറ്റിന് സമീപവും 4.30ന് ഇരിട്ടി പയഞ്ചേരിമുക്ക് തവക്കല്‍ മൈതാനത്തുമാണ് പരിപാടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033