തിരുവനന്തപുരം : നവകേരള സദസിന് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്കെത്തുന്നതിന് മുന്നോടിയായി ബസിന് മാത്രമായി നിരത്തുകളിൽ ഇളുവുകളും നൽകി സർക്കാർ ഉത്തരവ്. ബസ് രജിസ്റ്റർ ചെയ്യുന്നത് കോൺട്രാക്ട് ക്യാരേജ് പെർമിറ്റിൽ ആണ്. എന്നാൽ മറ്റ് കോൺട്രാക്ട് ക്യാരേജ് ബസുകൾക്കുള്ള നിയമങ്ങൾ നവകേരള ബസിന് ബാധകമല്ലെന്ന് സർക്കാർ ഉത്തരവിറക്കി. കൂടാതെ ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളർ കോഡ് ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.
സർക്കാരിനും സർക്കാർ നിർദേശിക്കുന്ന വിവിഐപികൾക്കും ബസ് ആവശ്യപെടുമ്പോൾ വിട്ടു നൽകണമെന്നും നിർദേശം. നവകേരള സദസിന് ശേഷം കെഎസ്ആർടിസിയുടെ ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കും. പുറത്തുനിന്ന് വൈദ്യുതിയിൽ ബസിൽ ഏസിയും ഇൻവേർട്ടറും പ്രവർത്തിപ്പിക്കാമെന്നും ഇളവുകൾ. മുഖ്യമന്ത്രിയ്ക്കുള്ള പ്രത്യേക കാബിൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ബാത്റൂം, മിനികിച്ചൻ എന്നിവ ബസിൽ ഉണ്ടാകും. ഏറ്റവും മുന്നിൽ 180 ഡിഗ്രി തിരിക്കാവുന്ന പ്രത്യേക ഓട്ടമാറ്റിക് സീറ്റാണ് മുഖ്യമന്ത്രിക്കുള്ളത്. ബെംഗളൂരുവിലെ ബോഡി ബിൽഡിങ് യാർഡിൽ നിന്ന് ബസ് പുറപ്പെട്ടു. രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെ മറച്ചുവെച്ചാണ് കേരളത്തിലേക്കുള്ള യാത്ര.
ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ചത്. 44 ലക്ഷം രൂപയാണ് ഷാസിയുടെവില. 11 ലക്ഷം രൂപ വരുന്ന ബയോ ടോയ്‌ലറ്റ്, ഫ്രിജ്, മൈക്രോവേവ് അവ്‌ൻ, ആഹാരം കഴിക്കാൻ പ്രത്യേക സ്ഥലം, വാഷ് ബെയ്സിൻ തുടങ്ങിയ സൗകര്യങ്ങളാണ് ബസിലുള്ളത്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടാതെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും. ഈ മാസം 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. നവകേരള സദസിന് നാളെ കാസർഗോഡ് തുടക്കമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികൾ ഇന്നത്തോടെ പൂർത്തിയാക്കി കാസർഗോഡേക്ക് തിരിക്കും. നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.