പാലക്കാട് : നവകേരള സദസ് മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് പാലക്കാട് പര്യടനം തുടങ്ങും. മൂന്ന് ദിവസമാണ് ജില്ലയിലെ മന്ത്രിമാരുടെ പര്യടനം. ജില്ലയിൽ പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയേക്കുമെന്നാണ് വിവരങ്ങൾ. പ്രവർത്തകരെ തടങ്കലിലാക്കിയാൽ മുഴുവൻ മണ്ഡലങ്ങളിലും കരിങ്കൊടി കാണിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്. തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് എത്തുക. രാവിലെ കുളപ്പുളളി പളളിയാലിലെ ഓഡിറ്റോറിയത്തിലാണ് പ്രഭാതയോഗം. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമുണ്ടാകും. ശേഷം ചാലിശേരി അൻസാരി ഓഡിറ്റോറിയത്തിലും പട്ടാമ്പി ശ്രീ നീലകണ്ഠഗവൺമെന്റ് സംസ്‌കൃത കോളേജിലും ചെർപ്പുളശേരി ജിഎച്ച്എസ്എസ് ഗ്രൗണ്ടിലും ചിനക്കത്തൂർ മൈതാനത്തും സദസ് നടക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ജില്ലയിൽ പോലീസ് ഏർപ്പെടുത്തുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033