സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകണം: ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പൊതുസമൂഹവും സർക്കാർ സംവിധാനങ്ങളും മുൻഗണന നൽകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പോലീസടക്കമുള്ള സർക്കാർ സംവിധാനങ്ങൾ സ്ത്രീകളും കുട്ടികളും നൽകുന്ന പരാതികളും കൈമാറുന്ന വിവരങ്ങളും അതീവ ഗൗരവത്തോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യണം. പിഞ്ചുകുഞ്ഞുങ്ങളടക്കം ആൺ=പെൺ വ്യത്യാസമില്ലാതെ കുട്ടികൾ സുരക്ഷിതരല്ലെന്ന ആശങ്ക രക്ഷകർത്താക്കളിൽ വ്യാപകമാണ്. ഇതകറ്റാൻ സാമൂഹിക ജാഗ്രത ശക്തിപ്പെടുത്തണം. സ്കൂൾ പരിസരങ്ങളിലും നിരത്തുകളിലും സാമൂഹികവിരുദ്ധ ശക്തികൾ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ പരിസരവാസികൾ ശ്രദ്ധിക്കണം. ചുറ്റുപാടുകളിൽ കൃത്യമായ നിരീക്ഷണം നടത്താൻ രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കേരള വനിതാ കോൺഗ്രസ് എം ജില്ലാ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെൻറ് ഇലക്ഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാ വാർഡുകളിലും വനിതാ സ്ക്വാർഡ് രൂപീകരണം ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഷീല തോമസിന്റെ അധ്യക്ഷതയിൽ സണ്ണി തെക്കേടം, പ്രൊഫ ലോപ്പസ് മാത്യു, ബൈജു ജോൺ പുതിയേടത്ത്, ചാലിൽ ഔസേപ്പച്ചൻ വാളിപ്ലാക്കൽ, നിർമ്മല ജിമ്മി, സിന്ധുമോൾ ജേക്കബ്, ഡാനി തോമസ്, ബെറ്റി ഷാജി, സാറാമ്മ ജോൺ, നായനാ ബിജു, ജോളി ഡൊമിനിക് , മിനി റെജി, ജീനാ സിറിയക് , ലിസി ബേബി, ആനിയമ്മ ജോസ്, മഞ്ജു പി റ്റി, സുധാ സന്തോഷ്, ലിസമ്മ ബോസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...