തിരുവല്ല : സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരള സദസിന്റെ ജില്ലയിലെ ആദ്യവേദിയായ തിരുവല്ലയിലെ സദസ്സിന് കലാപരിപാടികളോടെ ഗംഭീര തുടക്കം. ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ പാട്ട് കൂടിയായപ്പോള്‍ സദസ് ആവേശത്തിമിര്‍പ്പിലായി. പുതുവെള്ളൈമഴൈ എന്ന പാട്ട് കൈയടിയോടെ സദസ്സ് കേട്ടു. സദസ്സിലേക്ക് ഒഴുകിയെത്തിയ ജനസാഗരം അക്ഷരാര്‍ഥത്തില്‍ തിരുവല്ലയെ പൂരത്തിന്റെ പ്രതീതിയിലാക്കി. വൈകുന്നേരം ആറിന് ആരംഭിച്ച സദസ്സിന് മുന്‍പ് അരങ്ങേറിയ കലാപരിപാടികള്‍ സദസിനെത്തിയ പൊതുജനങ്ങള്‍ക്ക് ഉത്സവലഹരിയാണ് സമ്മാനിച്ചത്.
മൂന്നു മുതല്‍ ആരംഭിച്ച കലാവിരുന്നില്‍ ഭരതനാട്യം, സിനിമാഗാനം, സംഘനൃത്തം, പാട്ട്, വയലിന്‍-ഫ്യൂഷന്‍, കോല്‍ക്കളി, നാടന്‍പാട്ട്, ഭരതനാട്യം, സംഘനൃത്തം എന്നിവയാണ് അരങ്ങേറിയത്. ഫോക്ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ സി ജെ കുട്ടപ്പന്റെ നാടന്‍പാട്ടും അവിസ്മരണീയമായി. തിരുവല്ല സ്വദേശികളായ പയസ്, നവീന്‍ എന്നിവരാണ് വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചത്. കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്കൊപ്പം മര്‍ത്തോമകോളേജിലെ വിദ്യാര്‍ത്ഥികള്‍ ചുവട് വച്ചപ്പോള്‍ വേദി ഇളകി മറിയുകയായിരുന്നു. ഓരോ കലാപരിപാടിയും കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. ജില്ലാ കളക്ടറിന്റെ മധുരക്കിനാവിന്‍ ലഹരിയിലേതോ എന്ന പാട്ടോടെയാണ് സദസ് അവസാനിച്ചത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033