നവീൻ ബാബുവിന്റെ മരണത്തിൽ ഗൂഡാലോചന സംശയിക്കുന്നു എന്ന് അന്വേഷണ സംഘത്തോട് കുടുംബം

For full experience, Download our mobile application:
Get it on Google Play

കോന്നി : എ ഡി എം നവീൻ ബാബുവിബിന്റെ മരണത്തിൽ ഗൂഡാലോചന സംശയിക്കുന്നതായി കണ്ണൂരിൽ നിന്ന് വന്ന പ്രത്യേക അന്വേഷണ സംഘത്തിന് നവീൻ ബാബുവിന്റെ കുടുംബം മൊഴി നൽകി. നവീൻ ബാബുവിന്റെ മരണത്തിന് ഒരു മാസത്തിന് ശേഷം മലയാലപുഴയിലെ വീട്ടിൽ എത്തി സംഘം നടത്തിയ മൊഴിയെടുപ്പിൽ ആണ് കുടുംബം മൊഴി നൽകിയത്. കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന് യാത്രയയപ്പ്‌ ഒരുക്കിയതിലും പെട്രോൾ പമ്പ് വിഷയത്തിലും ഗൂഡാലോചന സംശയിക്കുന്നതായാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരൻ പ്രവീൺ ബാബു, അമ്മാവന്റെ മകൻ ഹരീഷ് എന്നിവർ മൊഴി നൽകിയത്. മരണപെടുന്നതിന് തൊട്ട് മുൻപ് വരെയുള്ള ഫോൺ കോളുകളുടെ ലിസ്റ്റുമായാണ് അന്വേഷണ സംഘം മലയാലപുഴയിലെ വീട്ടിൽ മൊഴി രേഖപെടുത്താൻ എത്തിയത്.

മരണപ്പെടുന്നതിന് മുൻപ് ആരൊക്കെയാണ് വിളിച്ചത് എന്ന് വ്യക്തത വരുത്തുവാൻ അന്വേഷണ സംഘം ശ്രമം നടത്തുന്നുണ്ട്. റ്റി വി പ്രശാന്തിന്റെ ഇടപെടലിലും ഗൂഡാലോചന ഉണ്ടെന്ന് അന്വേഷണ സംഘത്തോട് മൊഴി നൽകിയിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിന് ശേഷം ആദ്യ ഘട്ടത്തിൽ സംഘം വീട്ടിൽ എത്തി മൊഴി രേഖപെടുത്തിയിരുന്നു എങ്കിലും മരണത്തിന്റെ ആഘാദത്തിൽ കുടുംബത്തിന്റെ മൊഴി പൂർണ്ണമായി രേഖപെടുത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഉച്ചക്ക് പന്ത്രണ്ടരയോടെ ആണ് കണ്ണൂർ ടൗൺ എസ് എച്ച് ഒ ശ്രീജിത്ത്‌ കോടേരി, സി പി ഒ ഷിജി, എസ് സി പി ഒ ഷൈജു എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം മലയാലപുഴയിലെ വീട്ടിൽ എത്തിയത്. രണ്ടര മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുപ്പിന് ശേഷമാണ് സംഘം തിരികെ മടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...