പത്തനംതിട്ട : എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത ദിവസം തോറും വര്‍ദ്ധിച്ചുവരികയാണെന്നും പി.പി. ദിവ്യയുടെ അറസ്റ്റ് വൈകിപ്പിച്ച് വേട്ടക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മലയാലപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തുന്ന പ്രസ്താവനകള്‍ കുടുംബത്തിന്‍റെയും ജനങ്ങളുടെയും കണ്ണില്‍ പൊടിയിടുവാനുള്ളതാണെന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും സര്‍ക്കാരും പ്രധാന പ്രതിയായ പി.പി. ദിവ്യയെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. നവീന്‍ ബാബുവിന്‍റെ ദുരൂഹ മരണത്തിലെ യഥാര്‍ത്ഥ പ്രതികള്‍ കാണാമറയത്തുണ്ടെന്നും ഇക്കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്‍റ് ദിലീപ് കുമാര്‍ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്‍റ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, ഡി.സി.സി ഭാരവാഹികളായ എം.എസ്. പ്രകാശ്, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആര്‍. ദേവകുമാര്‍, ഡി.സി.സി അംഗങ്ങളായ യോഹന്നാന്‍ ശങ്കരത്തില്‍, ജയിംസ് കീക്കരിക്കാട്, വി.സി. ഗോപിനാഥപിള്ള, ബ്ലോക്ക് ഭാരവാഹികളായ ലിബു മാത്യു, പി.അനില്‍, പ്രമോദ് താന്നിമൂട്ടില്‍, ബെന്നി ഈട്ടിമൂട്ടില്‍, മീരാന്‍ വടക്കുപുറം, ബിജുമോന്‍ തോട്ടം, സിനിലാല്‍ ആലുനില്‍ക്കുന്നതില്‍, മോളി തോമസ്, ബിന്ദു ജോര്‍ജ്, ബിജു. ആര്‍. പിള്ള, സദാശിവന്‍പിള്ള ചിറ്റടിയില്‍, ജെയിംസ് പരിത്യാനി, ജോസഫ് മാത്യു ചൂണ്ടമണ്ണില്‍, ശശിധരന്‍ നായര്‍ പാറയരികില്‍, മധുമല ഗോപാലകൃഷ്ണന്‍ നായര്‍, എലിസബത്ത് രാജു, ജമീല മീരാന്‍, ബിനോയ് വിശ്വം,ബിന്ദു അരവിന്ദ് മിനി ജിജി, മിനി ജെയിംസ് ശാന്തകുമാര്‍ സദാശിവന്‍ പിള്ള, മോനി കെ ജോര്‍ജ് അനില്‍ മോളുത്തറയില്‍, പ്രശാന്ത് മലയാലപ്പുഴ, വില്‍സണ്‍ പരുത്തിയാനി, സുനോജ് മലാലപ്പുഴ, രാഹുല്‍ മുണ്ടക്കല്‍, സുധീഷ് സി പി, സുനില്‍കുമാര്‍ ബിനോയ് മണക്കാട്ട്, അലക്സാണ്ടര്‍ മാത്യു, രാഹുല്‍ മുണ്ടക്കല്‍, മിനി ജിജി എന്നിവര്‍ പ്രസംഗിച്ചു.