Saturday, March 22, 2025 5:40 am

698 യാത്രക്കാരുമായി ജലാശ്വ മാലിയില്‍ നിന്ന് കൊച്ചിയിലേയ്ക്കു യാത്ര തിരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ലോ​ക്ക് ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യാ​ക്കാ​രു​മാ​യി മാ​ലി ദ്വീ​പി​ല്‍‌​നി​ന്ന് നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ല്‍ യാ​ത്ര തി​രി​ച്ചു. ക​പ്പ​ലി​ല്‍ 698 യാ​ത്ര​ക്കാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 595 പു​രു​ഷ​ന്‍​മാ​രും 103 സ്ത്രീ​ക​ളു​മാ​ണ്. 19 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ക​പ്പ​ല്‍ ഞാ​യ​റാ​ഴ്ച കൊ​ച്ചി തു​റ​മു​ഖ​ത്ത് എ​ത്തും. പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ തു​റ​മു​ഖ​ത്ത് എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി കൊ​ച്ചി പോ​ര്‍​ട്ട് ട്ര​സ്റ്റ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​എം. ബീ​ന അ​റി​യി​ച്ചു.

തു​റ​മു​ഖ​ത്തെ സ​മു​ദ്രി​ക ക്രൂ​യി​സ് ടെ​ര്‍​മി​ന​ലി​ലാ​ണ് ക​പ്പ​ല്‍ എ​ത്തു​ക. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ കണ്ടെത്താനുള്ള പ​രി​ശോ​ധ​ന​ക​ള്‍ ക​പ്പ​ലി​നു​ള്ളി​ല്‍​ത​ന്നെ നാ​വി​ക​സേ​ന​യു​ടെ മെ​ഡി​ക്ക​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തും. രോഗല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​വ​രെ ആ​ദ്യം​ത​ന്നെ ക​പ്പ​ല്‍​ശാ​ല​യി​ല്‍ ഒ​രു​ക്കി​യ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റും. മ​റ്റു യാ​ത്ര​ക്കാ​രെ ജി​ല്ല തി​രി​ച്ച്‌ 50 ബാ​ച്ചു​ക​ളാ​യി ഇ​റ​ക്കും. ഇ​വ​ര്‍​ക്കു മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു വീ​ടു​ക​ളി​ലേ​ക്കു പോ​കാം.

പു​റ​ത്തി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കു പോ​ര്‍​ട്ടി​ന്റെ  ആ​രോ​ഗ്യ​വി​ഭാ​ഗം സ്വ​യം​പ്ര​ഖ്യാ​പ​ന ഫോം ​ന​ല്‍​കും. രോ​ഗ​വി​വ​ര​ങ്ങ​ള്‍ സ്വയം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഫോം ​ആ​ണി​ത്. ബി​എ​സ്‌എ​ന്‍​എ​ല്‍ സി​മ്മും ന​ല്‍​കും. ടെ​ര്‍​മി​ന​ലി​ല്‍ ഇ​റ​ങ്ങു​ന്ന എല്ലാവ​രും ആ​രോ​ഗ്യ​സേ​തു ആ​പ്പ് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​ണ​മെ​ന്നു കേ​ന്ദ്ര നി​ര്‍​ദേ​ശ​മു​ണ്ട്. ക്ലി​യ​റ​ന്‍​സ് ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം ഇ​മി​ഗ്രേ​ഷ​ന്‍, ക​സ്റ്റം​സ് ചെ​ക്കിം​ഗു​ക​ള്‍, ബാ​ഗേ​ജ് സ്‌​കാ​നിം​ഗ് തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും.

ക​പ്പ​ലി​ല്‍​നി​ന്നു യാ​ത്ര​ക്കാ​രെ പു​റ​ത്തേ​ക്ക് ഇ​റ​ക്കു​ന്ന​തും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ല്‍​കു​ന്ന​തും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ  നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും. പു​റ​ത്തി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കാ​യി കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 30 പേ​ര്‍​ക്കു മാ​ത്ര​മാ​ണ് ഒ​രു ബ​സി​ല്‍ പ്ര​വേ​ശ​നം. ഓ​ര്‍​ഗ​നൈ​സേ​ഷ​നു​ക​ളും വാ​ഹ​ന സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്നു​ണ്ട്. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ര്‍​ക്കു വീ​ടു​ക​ളി​ലേ​ക്കു പോ​കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും

0
ദില്ലി :  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക...

ഷാബ ഷെരീഫിന്‍റെ കൊലപാതകത്തിൽ ശിക്ഷാവിധി ഇന്ന്

0
മലപ്പുറം : മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്‍റെ കൊലപാതകത്തിൽ ശിക്ഷാവിധി...

ദേശീയപാതയിൽ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു

0
തൃശൂർ : ദേശീയപാതയിൽ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. എടമുട്ടം...

മലമാനിനെ വെടിവെച്ച് കൊന്ന കേസിലെ രണ്ട് പ്രതികള്‍ കീഴടങ്ങി

0
പാലക്കാട് : മലമാനിനെ വെടിവെച്ച് കൊന്ന കേസിലെ രണ്ട് പ്രതികള്‍  മണ്ണാർക്കാട്...