Tuesday, April 29, 2025 7:36 am

നവകേരള സദസ് പാഴ്വേലയായി മാറി; വോട്ട് പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രമെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നവകേരള സദസ് പാഴ്വേലയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണിത്. ഒരു വ്യക്തിയുടെ കൈയിൽ നിന്ന് അപേക്ഷ മുഖ്യമന്ത്രി വാങ്ങിക്കുകയോ മന്ത്രിമാർ അപേക്ഷ പരിശോധിക്കുകയോ ചെയ്യുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. 1980ൽ സ്പീഡ് പ്രോഗ്രാം എന്ന ബഹുജന സമ്പർക്ക പരിപാടി ആദ്യം നടത്തിയത് മുൻ മുഖ്യമന്ത്രി കെ. കരുണാകരനാണ്. പിന്നീട് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി നടത്തി. കരുണാകരനും ഉമ്മൻചാണ്ടിയും ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി വാങ്ങി ഉത്തരവിടുകയായിരുന്നു.

എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പരാതി വാങ്ങുകയോ ജനങ്ങളോട് സംസാരിക്കുകയോ ചെയ്യുന്നില്ല. മുഖ്യമന്ത്രി രാജാപ്പാർട്ടായി ഇരിക്കുകയും മന്ത്രിമാർ ദാസന്മാരായി നിൽക്കുകയും ചെയ്യുന്നു. നവകേരള സദസിൽ രാഷ്ട്രീയ പ്രസംഗമാണ് മുഖ്യമന്ത്രി നടത്തുന്നത്. പ്രതിപക്ഷത്തെ ആക്രമിക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രധാനദൗത്യം. ജനങ്ങൾ അഭിമുഖീകരിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക തകർച്ച, പെൻഷൻ, കർഷക ആത്മഹത്യ എന്നിവയെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേടനെതിരെ ലഹരി ഉപയോഗവും ഗൂഢാലോചനയും ചുമത്തി പോലീസ് എഫ്ഐആര്‍

0
കൊച്ചി : കഞ്ചാവ് കേസിൽ ഇന്നലെ പിടിയിലായ റാപ്പര്‍ വേടനെതിരെ ലഹരി...

പഹൽഗാം ഭീകരാക്രമണത്തിന് പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിച്ച് എൻഐഎ

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിച്ച്...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യാനെത്തുന്ന പ്രധാനമന്ത്രിയ്ക്ക് കനത്ത സുരക്ഷയൊരുക്കും

0
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്ന ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ...

പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചര വയസ്സുകാരി മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേ വിഷബാധയുണ്ടായി കോഴിക്കോട് മെഡിക്കൽ...