നവകേരള സദസ് പാഴ്വേലയായി മാറി; വോട്ട് പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രമെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നവകേരള സദസ് പാഴ്വേലയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണിത്. ഒരു വ്യക്തിയുടെ കൈയിൽ നിന്ന് അപേക്ഷ മുഖ്യമന്ത്രി വാങ്ങിക്കുകയോ മന്ത്രിമാർ അപേക്ഷ പരിശോധിക്കുകയോ ചെയ്യുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. 1980ൽ സ്പീഡ് പ്രോഗ്രാം എന്ന ബഹുജന സമ്പർക്ക പരിപാടി ആദ്യം നടത്തിയത് മുൻ മുഖ്യമന്ത്രി കെ. കരുണാകരനാണ്. പിന്നീട് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി നടത്തി. കരുണാകരനും ഉമ്മൻചാണ്ടിയും ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി വാങ്ങി ഉത്തരവിടുകയായിരുന്നു.

എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പരാതി വാങ്ങുകയോ ജനങ്ങളോട് സംസാരിക്കുകയോ ചെയ്യുന്നില്ല. മുഖ്യമന്ത്രി രാജാപ്പാർട്ടായി ഇരിക്കുകയും മന്ത്രിമാർ ദാസന്മാരായി നിൽക്കുകയും ചെയ്യുന്നു. നവകേരള സദസിൽ രാഷ്ട്രീയ പ്രസംഗമാണ് മുഖ്യമന്ത്രി നടത്തുന്നത്. പ്രതിപക്ഷത്തെ ആക്രമിക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രധാനദൗത്യം. ജനങ്ങൾ അഭിമുഖീകരിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക തകർച്ച, പെൻഷൻ, കർഷക ആത്മഹത്യ എന്നിവയെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....