അതെ ഇന്ന് തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ റിലീസ് ആയിട്ട് ഒന്‍പത് വര്‍ഷങ്ങളായി എന്നോര്‍മിയ്ക്കുകയാണ് നയന്‍താര. അതിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ ഇന്നും തന്റെ ഫോണില്‍ സൂക്ഷിക്കുന്ന നയന്‍ ആ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചു. ഏതാണ് ആ സിനിമ എന്ന് അധികമൊന്നും ചിന്തിക്കേണ്ടതില്ല ഇപ്പോഴത്തെ നയന്‍താരയുടെ സന്തോഷകരമായ ജീവിതത്തിന് കാരണമായ നാനും റൗഡിതാന്‍.’എന്റെ ജീവിതം അുഗ്രഹീതമാക്കാനും എന്നന്നേക്കുമായി മാറ്റി മറിക്കാനും വന്ന സിനിമ, ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നാണ് നാനും റൗഡി താന്‍ എന്ന സിനിമ റിലീസ് ആയത്. ജനങ്ങളില്‍ നിന്നും പുതിയ സ്‌നേഹം കിട്ടിയതിനും ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതിലും ഒരുപാട് നല്ല അനുഭവങ്ങളും ഓര്‍മകളും പുതിയ ബന്ധങ്ങളും നല്‍കിയതിന് ഞാന്‍ എന്നും നന്ദിയുള്ളവളായിരിക്കും.
എന്റെ ആള് വിഘ്‌നേശ് ശിവനെ നാനും റൗഡി താന്‍ എന്ന സിനിമയിലൂടെയാണ് കിട്ടിയതെന്നും നയന്‍താര കുറിച്ചു. എന്റെ സ്‌പെഷ്യല്‍ സിനിമയാണ് ഇത് എന്ന് സ്വയം ഓര്‍മപ്പെടുത്തിക്കൊണ്ട് ഫോണില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് ഈ പോസ്റ്റ് എന്നും നയന്‍താര പറയുന്നുണ്ട്. 2015 ല്‍ ആണ് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രം റിലീസായത്. നയന്‍താരയ്‌ക്കൊപ്പം വിജയ് സേതുപതി നായകനായി എത്തിയ സിനിമ നിര്‍മിച്ചത് ധനുഷ് ആണ്. ചിത്രത്തിലെ കോമഡി രംഗങ്ങളും പാട്ടും ഇന്നും ഹിറ്റാണ്. സിനിമയുടെ കഥ പറയാനായി നയന്‍താരയുടെ അടുത്ത് പോയതിനെ കുറിച്ച് വിഘ്‌നേശ് ശിവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലായിരുന്നു.
സിനിമ നയന്‍താര ഓകെ പറഞ്ഞാലും ഇല്ലെങ്കിലും ലേഡി സൂപ്പര്‍സ്റ്റാറിനെ ഒന്ന് നേരില്‍ കാണാമല്ലോ എന്ന ആഗ്രഹമായിരുന്നുവത്രെ വിഘ്‌നേശ് ശിവന്. കാണുക മാത്രമല്ല ജീവിതത്തില്‍ കൂടെ കൂട്ടാനും സാധിച്ചു എന്നതാണ് സത്യം. സിനിമയുടെ ലൊക്കേഷനില്‍ ഇരുവരും സമയം ചെലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ തന്നെ പ്രണയ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രണ്ടു പേരും അത് നിഷേധിച്ചു. നയന്‍താരയെക്കാള്‍ ഒരു വയസ്സ് പ്രായം കുറവാണ് വിഘ്‌നേശ് ശിവന്. തനിക്ക് ആരാധന മാത്രമാണെന്ന് ഒരിക്കല്‍ സംവിധായകന്‍ പ്രതികരിച്ചു. പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളാണെന്നായി രണ്ടു പേരും. പിന്നീട് പല അവസരങ്ങളിലായി ഇരുവരും ആ ഗോസിപ്പ് പൊട്ടിച്ചു. 2022 ല്‍ ആയിരുന്നു നയന്റെയും വിക്കിയുടെയും വിവാഹം. ഇന്ന് ഉലകിന്റെയും ഉയിരിന്റെയും അച്ഛനും അമ്മയുമാണ്.