പുതുക്കിയ പരീക്ഷാ കലണ്ടര്‍ : നീറ്റ് പിജി പരീക്ഷഫലം ജൂലൈ 15ന് ; പിജി ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ എട്ടിന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പുതുക്കിയ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ്( എന്‍ബിഇഎംഎസ്). പിജി മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി 2024 പരീക്ഷ നേരത്തെ നടക്കും. മുന്‍പ് ജൂലൈ ഏഴിന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പുതുക്കിയ പരീക്ഷാ കലണ്ടര്‍ അനുസരിച്ച് ജൂണ്‍ 23നാണ് പരീക്ഷ നടക്കുക. നീറ്റ് പിജി പരീക്ഷാഫലം ജൂലൈ 15നാണ് പ്രഖ്യാപിക്കുക. കൗണ്‍സലിങ് ഓഗസ്റ്റ് അഞ്ചുമുതല്‍ ഒക്ടോബര്‍ അഞ്ചുവരെ നടക്കും. ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്യുവേറ്റ് എക്‌സാമിനേഷന്‍ ജൂലൈ ആറിലേക്ക് നീട്ടിവെച്ചു. നേരത്തെ ജൂണില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിദേശത്ത് നിന്ന് മെഡിക്കല്‍ ഡിഗ്രി നേടിയവരുടെ യോഗ്യത അളക്കാനുള്ള പരീക്ഷയാണിത്.

രാജ്യത്തുടനീളമുള്ള പിജി ഫാര്‍മസി പ്രോഗ്രാമുകളിലേക്കുള്ള അഖിലേന്ത്യാ പരീക്ഷയായ ഗ്രാജ്യുവേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയുഡ് പരീക്ഷ ജൂണ്‍ എട്ടിനാണ് നടക്കുക. വിവിധ ഫാര്‍മസി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള പ്രവേശനത്തിന് വിദ്യാര്‍ഥികളുടെ യോഗ്യത നിര്‍ണയിക്കുന്നതിനാണ് ഈ പരീക്ഷ നടത്തുന്നത്. ഡിപ്ലോമ ഇന്‍ ഫാര്‍മസി എക്‌സിറ്റ് പരീക്ഷ ഒക്ടോബര്‍ അഞ്ചുമുതല്‍ ആറുവരെ നടക്കും. ഡിഎന്‍ബി അന്തിമ തിയറി പരീക്ഷ മെയ് 15 മുതല്‍ 18 വരെ നടക്കുമെന്നും പരീക്ഷാ കലണ്ടര്‍ വ്യക്തമാക്കുന്നു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...