Thursday, July 3, 2025 8:24 am

NBFC കള്‍ കടുത്ത പ്രതിസന്ധിയില്‍ ; NCD കള്‍ക്കുനേരെ മുഖം തിരിച്ച് നിക്ഷേപകര്‍ -കാലാവധി പൂര്‍ത്തിയായില്ലെങ്കിലും ജനുവരി ഒന്ന് മുതല്‍ NCD ക്യാന്‍സല്‍ ചെയ്യാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ (NBFC) കടുത്ത പ്രതിസന്ധിയില്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ചില കമ്പനികള്‍ ഡിബെഞ്ചറുകള്‍ (NCD) ഇറക്കിയെങ്കിലും എല്ലാം എട്ടുനിലയില്‍ പൊട്ടി. NCD യില്‍ പണം നിക്ഷേപിക്കാന്‍ ബഹുഭൂരിപക്ഷം നിക്ഷേപകരും  തയ്യാറായില്ല എന്നതാണിതിനു കാരണം. ബ്രാഞ്ചുകളിലെ ജീവനക്കാര്‍ക്ക് കമ്മീഷനും അധിക ഇന്‍സെന്റിവുകളും നല്‍കിയിട്ടും പ്രതീക്ഷിച്ചതിന്റെ 30 ശതമാനം പോലും ലക്‌ഷ്യം കൈവരിക്കുവാന്‍ പല കമ്പനികള്‍ക്കും  കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. കാലാവധി പൂര്‍ത്തിയായ NCD കളുടെ പണം മടക്കിനല്കാതെ, നിക്ഷേപകരെക്കൊണ്ട്  വീണ്ടും പുതിയ NCD കളില്‍ നിര്‍ബന്ധപൂര്‍വ്വം പണം നിക്ഷേപിപ്പിക്കുകയായിരുന്നു പല കമ്പനികളും ചെയ്തത്. എന്നാല്‍ തങ്ങളുടെ NCD കള്‍ ചൂടപ്പം പോലെ വിറ്റ് തീര്‍ന്നെന്നും ആവശ്യക്കാര്‍ക്ക് എല്ലാവര്‍ക്കും കൊടുക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ചില കമ്പനികളുടെ പ്രചാരണം. എന്നാല്‍ ഇതൊന്നും നിക്ഷേപകര്‍ ചെവിക്കൊണ്ടിട്ടില്ല എന്നുവേണം കരുതാന്‍. കോടികള്‍ മുടക്കിയുള്ള പരസ്യങ്ങളും നിക്ഷേപകരെ സ്വാധീനിച്ചിട്ടില്ല.

പല NBFC കളും കാര്യമായ ബിസിനസ്സുകള്‍ ഒന്നും ചെയ്യാതെ NCD കളിലൂടെ തുടര്‍ച്ചയായി നിക്ഷേപം സമാഹരിച്ചുകൊണ്ടിരിക്കുകയാണ്. NCD യില്‍ തങ്ങള്‍ നിക്ഷേപിക്കുന്ന പണത്തിന്റെ പലിശയും മുതലും കൃത്യമായി തിരിച്ചു നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള ബിസിനസ്സുകള്‍ പലരും ചെയ്യുന്നില്ലെന്നാണ് നിക്ഷേപകരുടെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ NCD നിക്ഷേപങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്നും അവര്‍ കണക്കുകൂട്ടുന്നു. NBFC കളെക്കുറിച്ചും NCD കളെക്കുറിച്ചും നിക്ഷേപകര്‍ വളരെ ഗഹനമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇതില്‍നിന്നും മനസ്സിലാക്കുവാന്‍ കഴിയുന്നത്‌. NBFC കളുടെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള തുടര്‍ച്ചയായ വാര്‍ത്തകള്‍ നിക്ഷേപകരെ കൂടുതല്‍ ചിന്തിപ്പിച്ചു.

റിസര്‍വ് ബാങ്കോ സെബിയോ ഒരു ഗ്യാരണ്ടിയും NCD കള്‍ക്ക് നല്‍കുന്നില്ലെന്ന്  മനസ്സിലാക്കിയതോടെ നിക്ഷേപകര്‍ NBFC കളെ പൂര്‍ണ്ണമായി തഴഞ്ഞു. പലിശ കുറഞ്ഞാലും മുതല്‍ നഷ്ടപ്പെടരുത് എന്ന കാഴ്ചപ്പാടിലേക്ക്‌ പലരും നീങ്ങി. പണം നിക്ഷേപിക്കുവാനും സ്വര്‍ണ്ണം പണയം വെക്കാനും ഷെഡ്യൂള്‍ഡ് ബാങ്കുകളിലേക്കാണ് ജനങ്ങള്‍ ഇപ്പോള്‍ നീങ്ങുന്നത്‌. സ്വര്‍ണ്ണ പണയത്തിന് പല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും 38% വരെയാണ് പലിശ ഈടാക്കുന്നത്. ഇതിനും പുറമേ പല ചാര്‍ജ്ജുകളും ഇടാക്കാറുണ്ട്. എന്നാല്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളിലും സഹകരണ ബാങ്കുകളിലും 8 % മുതല്‍ 12.5 % വരെ മാത്രമാണ് സ്വര്‍ണ്ണ പണയത്തിന് പലിശ ഈടാക്കുന്നത്. ഒളിഞ്ഞിരിക്കുന്ന മറ്റു ചാര്‍ജ്ജുകള്‍ ഒന്നുംതന്നെയില്ലെന്നതും ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. പത്തനംതിട്ട മീഡിയായുടെ “ഫിനാന്‍ഷ്യല്‍ സ്കാംസ് – NBFC തട്ടിപ്പ് NCD ” പരമ്പരയിലൂടെയാണ് ഈ പകല്‍ക്കൊള്ള ജനങ്ങള്‍ തിരിച്ചറിഞ്ഞത്.

മിക്ക സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും സ്വര്‍ണ്ണ പണയം ഏതാണ്ട് പൂര്‍ണ്ണമായി നിലച്ച മട്ടാണ്. കഴിഞ്ഞ എട്ടു മാസത്തിലധികമായി തുടരുന്ന ഈ പ്രതിസന്ധി ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായിക്കഴിഞ്ഞു. പലരും ബ്രാഞ്ചുകള്‍ പൂട്ടുകയും മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചുവിടുകയുമാണ്. നിക്ഷേപകരുടെ വിശ്വാസം പിടിച്ചുപറ്റാന്‍, തങ്ങളുടെ കമ്പനിക്ക് വന്‍ വളര്‍ച്ചയാണെന്നും കൂടുതല്‍ പുതിയ ബ്രാഞ്ചുകള്‍ തുറക്കുകയാണെന്നും ചില കമ്പനികള്‍ വിളിച്ചു കൂകുന്നുണ്ട്. എന്നാല്‍ ബ്രാഞ്ചുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തുവാന്‍ ഇവര്‍ തയ്യാറല്ല. നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവരുടെ ലക്‌ഷ്യം. നിലവിലുള്ള ജീവനക്കാര്‍ക്ക് നിക്ഷേപം സമാഹരിക്കുന്നതിന് ഉയര്‍ന്ന ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. പലരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ചിലര്‍ ജോലി ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ നടപടികള്‍ കൊണ്ടൊന്നും കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കുവാന്‍ കഴിയില്ലെന്നാണ് ഈ രംഗത്തെ പ്രഗല്‍ഭര്‍  പറയുന്നത്.

നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ക്ക് (NBFC) 2025 ശനിദശയായി മാറിയേക്കും. പിടിച്ചുനില്‍ക്കുവാന്‍ കഴിയാതെ പലര്‍ക്കും കമ്പനി പൂട്ടി നാട് വിടേണ്ടിവരും. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന NBFC കള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പുതിയ നയവും ഇരുട്ടടിയായി മാറും.  NBFC കള്‍ കടപ്പത്രത്തിലൂടെ സ്വീകരിക്കുന്ന നിക്ഷേപം അടിയന്തിര ഘട്ടങ്ങളില്‍ നിക്ഷേപകന്‍ ആവശ്യപ്പെട്ടാല്‍ മൂന്നു മാസത്തിനകം പൂര്‍ണ്ണമായി തിരികെ നല്‍കണമെന്നതാണ് പുതിയ തീരുമാനം. ഇങ്ങനെയുള്ള നിക്ഷേപത്തിന് പലിശ ഒന്നും ലഭിക്കില്ല എന്ന് മാത്രം. അടിയന്തിരാവശ്യത്തിനല്ലെങ്കിലും നിക്ഷേപകന്‍ ആവശ്യപ്പെട്ടാല്‍  മൂന്നു മാസത്തിനുള്ളില്‍ നിക്ഷേപം മടക്കിനല്കണമെന്നും റിസര്‍വ് ബാങ്ക് പറയുന്നു. എന്നാല്‍ നിക്ഷേപത്തിന്റെ പകുതി തുക മാത്രമേ ഇപ്രകാരം മടക്കി ലഭിക്കുകയുള്ളൂ. നിക്ഷേപകര്‍ക്ക്  ഏറെ ആശ്വാസം നല്‍കുന്ന ഈ തീരുമാനം 2025 ജനുവരി ഒന്നുമുതലാണ്  പ്രാബല്യത്തില്‍ വരിക. പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ നിന്ന് പകുതി പണമെങ്കിലും തിരികെ ലഭിച്ചാല്‍ അത് നിക്ഷേപകര്‍ക്ക് വലിയ ആശ്വാസംതന്നെയാകും. വലിയൊരു വിഭാഗം നിക്ഷേപകര്‍ ഇത്തരത്തില്‍ ചിന്തിച്ചുകഴിഞ്ഞു.

എന്‍.ബി.എഫ്.സികള്‍ വിവിധയിനം കടപ്പത്രത്തിലൂടെയാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. ഇതില്‍ പ്രധാനം NCD എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ ആണ്. അതായത് ഈ നിക്ഷേപം ഓഹരിയായോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള നിക്ഷേപമായോ കണ്‍വേര്‍ട്ട് ചെയ്യുവാന്‍ കഴിയില്ല. നിശ്ചിത കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞതിനു ശേഷം മാത്രമേ ഈ നിക്ഷേപം തിരികെ ആവശ്യപ്പെടാന്‍ ഏതൊരു നിക്ഷേപകനും കഴിയുമായിരുന്നുള്ളു. ഉദാഹരണമായി അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള NCD യിലാണ് നിങ്ങള്‍ പണം നിക്ഷേപിച്ചതെങ്കില്‍ ഈ കാലാവധി കഴിഞ്ഞു മാത്രമേ നിങ്ങളുടെ നിക്ഷേപം തിരികെ ആവശ്യപ്പെടാന്‍ ഏതൊരു നിക്ഷേപകനും അവകാശം ഉണ്ടായിരുന്നുള്ളൂ. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇതിനെല്ലാം മാറ്റം വരുകയാണ്. പലിശ നഷ്ടപ്പെട്ടാലും നിക്ഷേപം മുഴുവനായോ ഭാഗികമായോ തിരികെ ലഭിക്കും.>>> തുടരും … സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ https://pathanamthittamedia.com/category/financial-scams

നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...

അടിപ്പാത നിർമാണത്തിനായെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം

0
തൃശ്ശൂർ : ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനായിയെടുത്ത കുഴിയിൽ...