സംസ്ഥാന വന നിയമ ഭേദഗതി കരട് വിജ്ഞാപനം മുഖ്യമന്ത്രി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: വനമേഖലയോട് ചേർന്നു താമസിക്കുന്ന ജനങ്ങളെ ആശങ്കയിലാക്കുന്ന സംസ്ഥാന വന നിയമ ഭേദഗതി കരട് വിജ്ഞാപനം മുഖ്യമന്ത്രി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകുമെന്നും എംഎൽഎ അറിയിച്ചു. വനാതിർത്തിയിൽ മാത്രമല്ല കേരളത്തിൽ എവിടെയും താമസിക്കുന്നവരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യുവാനും കസ്റ്റഡിയിൽ എടുക്കുവാനും വനംവകുപ്പിന് അധികാരം നൽകുന്നതാണ് പുതിയ നിയമ ഭേദഗതി. ഇത് അംഗീകരിക്കാൻ ആവില്ല. നിലവിൽ കാട്ടു മൃഗങ്ങളുടെ ആക്രമണം ജന ജീവിതത്തെയാകെ ദുസഹമാക്കിയിരിക്കുകയാണ്. മനുഷ്യജീവനു ഭീഷണിയാണെന്ന് മാത്രമല്ല ഒരു തുണ്ട് ഭൂമിയിൽ പോലും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.

കാർഷികവൃത്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മലയോര മേഖലയിലെ ജനങ്ങൾ കാട്ടുമൃഗങ്ങളുടെ ആക്രമണം കാരണം കൃഷി ഉപേക്ഷിച്ച മട്ടാണ്. പലരും ഉള്ളത് വിറ്റുപെറുക്കി ദൂരസ്ഥലങ്ങളിലേക്ക് താമസം മാറി പോകുന്ന സ്ഥിതിയും ഉണ്ട്. കാട്ടുമൃഗങ്ങൾ മനുഷ്യനെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. നിയമങ്ങളിലെ കടുത്ത നടപടികൾ ജനങ്ങളെ ഇപ്പോൾതന്നെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ വനം വന്യജീവി നിയമങ്ങൾ ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. പുതിയ ഭേദഗതി വന്നാൽ ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും. അതിനാലാണ് പുതിയ കരട് വിജ്ഞാപനം അടിയന്തിരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...