ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 33,298,939 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ പത്ത് ലക്ഷം കടന്നു. 24,630,967 പേര്‍ രോഗമുക്തി നേടി.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, കൊ​ളം​ബി​യ, പെ​റു, സ്പെ​യി​ന്‍, മെ​ക്സി​ക്കോ, അ​ര്‍​ജ​ന്‍റീ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കൊ​വി​ഡ് ക​ണ​ക്കു​ക​ളി​ല്‍ ആ​ദ്യ പ​ത്തി​ലു​ള്ള​ത്. അ​മേ​രി​ക്ക​യി​ലെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 73 ല​ക്ഷം പി​ന്നി​ട്ടു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 7,321,343 പേ​ര്‍​ക്ക് കൊ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്കു​ക​ള്‍. 209,453 പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും 4,560,456 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ടു. മരണസംഖ്യ 95,000 കടന്നു. ആകെ രോഗികളില്‍ 15.96 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 92,043 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 49,41,627 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 82.46 ശതമാനമാണ്.

ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ രാജ്യത്ത് 4,732,309 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 141,776 പേര്‍ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,060,088 ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....