Saturday, April 27, 2024 6:58 am

ലഹരി ഉപയോഗിച്ചെന്ന് ആര്യൻ സമ്മതിച്ചതായി എൻസിബി

For full experience, Download our mobile application:
Get it on Google Play

മുംബൈ : നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ താൻ ലഹരിമരുന്ന് ഉപയോഗിച്ചെന്നു സമ്മതിച്ചതായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ സാക്ഷി റിപ്പോർട്ടിൽ (പഞ്ച്നാമ) പറയുന്നു. ലഹരി കൈവശം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ‘ഉവ്വ്’ എന്ന് ആര്യന്റെ സുഹൃത്ത് അർബാസ് മെർച്ചന്റ് മറുപടി നൽകുകയും ഷൂസിനുള്ളിൽ നിന്നുചരസ് പുറത്തെടുത്തു കൈമാറുകയും ചെയ്തെന്നാണു റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് ആര്യനോടു ചോദിച്ചപ്പോൾ ചരസ് ഉപയോഗിച്ചിട്ടുണ്ടെന്നു സമ്മതിച്ചു.

അർബാസിന്റെ കയ്യിലുണ്ടായിരുന്ന ലഹരി ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതായും പറ‍ഞ്ഞു. 6 ഗ്രാം ചരസാണു കണ്ടെടുത്തത്. 5 സാക്ഷികളുടെ സാന്നിധ്യത്തിൽ ശേഖരിക്കുന്ന മൊഴികളുടെ രേഖയാണു പഞ്ച്നാമ റിപ്പോർട്ട്. ഏകദേശം മഹസറിനു തുല്യം. അതിനിടെ പിടികൂടിയവരിൽ ബിജെപി നേതാവിന്റെ ബന്ധു ഋഷഭ് സച്ദേവ് ഉൾപ്പെടെ 3 പേരെ വിട്ടയച്ചെന്ന് എൻ.സി.പി ആരോപിച്ചു. ചിലരെ കെണിയിൽപെടുത്താനായി റെയ്ഡ് ആസൂത്രണം ചെയ്തതാണെന്നും കുറ്റപ്പെടുത്തി. കേസിൽ പങ്കില്ലാത്തതിനാലാണ് ഇവരെ വിട്ടയച്ചതെന്നാണ് എൻസിബിയുടെ മറുപടി.

ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളിയതിനെ തുടർന്ന് ആര്യന്റെ അഭിഭാഷകൻ സെഷൻസ് കോടതിയെ സമീപിച്ചു. അറസ്റ്റിലായ 7 പേർക്കൊപ്പം ആര്യൻ ഇപ്പോൾ ജയിലിലാണ്. നടൻ ഷാറുഖ് ഖാന്റെ ഡ്രൈവർ രാജേഷ് മിശ്രയെ എൻസിബി ചോദ്യം ചെയ്തു. ലഹരി വിരുന്ന് നടന്ന ആഡംബരക്കപ്പലിലെ യാത്രയ്ക്കായി മുംബൈ തുറമുഖത്ത് ആര്യനെയും സുഹൃത്തുക്കളെയും എത്തിച്ചത് മിശ്രയാണ്.

സിനിമാ നിർമാതാവ് ഇംതിയാസ് ഖത്രി (32) യുടെ വസതിയിലും ഓഫിസിലും റെയ്ഡ് നടത്തി. ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ദുരൂഹ സാഹചര്യത്തിൽ മരിച്ച നടൻ സുശാന്ത് സിങ്ങിനും കാമുകിക്കും ഇയാൾ ലഹരി എത്തിച്ചു കൊടുത്തിരുന്നതായി ആരോപണമുയർന്നിർന്നു. മുംബൈയിലെ കെട്ടിട നിർമാതാവിന്റ മകനാണു ഖത്രി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഇന്നുമുതൽ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും

0
തിരുവനന്തപുരം : അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900എം എം പിഎസ്...

ര​ണ്ടാം ഘ​ട്ട​ തെരഞ്ഞെടുപ്പ് ; രാ​ജ​സ്ഥാ​നി​ൽ 64.6% പോ​ളിം​ഗ്

0
ജ​യ്പൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ രാ​ജ​സ്ഥാ​നി​ൽ 64.6% വോ​ട്ടിം​ഗ് രേ​ഖ​പ്പെ​ടു​ത്തി....

ഇടത് മുന്നണി ചരിത്ര വിജയം നേടും ; സിപിഎം

0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ചരിത്ര വിജയം നേടുമെന്ന് സിപിഎം....

പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ല ; കടുത്ത ആത്മവിശ്വാസത്തിൽ രാഷ്ട്രീയപാർട്ടികൾ

0
തിരുവനന്തപുരം: നിർണ്ണായകവിധിയെഴുത്തിന് ശേഷവും ഒരുപോലെ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ. പോളിങ് ശതമാനത്തിലെ...