കോട്ടയം: ഉന്നത എന്‍സിസി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം എന്‍ സി സി ഓഫിസിലെ ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.എന്‍.സാജനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയത്തെ എന്‍സിസി ആസ്ഥാനത്തോട് ചേര്‍ന്ന സ്വകാര്യ മുറിയില്‍ 12.30 യോടെയാണ് മൃതദേഹം കണ്ടത്. വൈക്കം സ്വദേശിയാണ് സാജന്‍.
മരണ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലെ എന്‍ സി സി ഗ്രൂപ്പ് ഓഫീസില്‍ ആണ് സംഭവം. എന്‍സിസിയുടെ കോട്ടയം ഗ്രൂപ്പിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് സാജന്‍. 2021 സെപ്തംബറിലാണ് എന്‍സിസിയില്‍ ഡെപ്യൂട്ടേഷനില്‍ സാജന്‍ എത്തിയത്. എന്‍സിസിയില്‍ വരും മുമ്പ് കരസേനയുടെ ഗൂര്‍ഖ റജിമെന്റിലെ കമാന്‍ഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.