കൊച്ചി : ഡിബഞ്ചര്‍ അഥവാ കടപ്പത്രം എന്നത് സ്വകാര്യ പണമിടപാടുകാരുടെ ഹരമാണ്. ഒരിക്കല്‍ ഇതിന്റെ രുചി അറിഞ്ഞവര്‍ പിന്നെ പിറകോട്ട് പോകാറില്ല. ലക്ഷങ്ങളുടെ പരസ്യത്തിലൂടെ നിക്ഷേപകരെ ഈയ്യാം പാറ്റകളെപ്പോലെ ഇവരുടെ സ്ഥാപനത്തിലേക്ക് എത്തിക്കും. വിയര്‍പ്പിന്റെ ഗന്ധമുള്ള നോട്ടിനുപകരം ലഭിക്കുന്ന കടലാസ് കഷണവുമായി പോയി ദിവാസ്വപ്നം കാണുന്ന മലയാളി പൊളിയാണെന്നു പറയുന്നത് വെറുതെയല്ല. മുമ്പ് NBFC കള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അത്ര ബുദ്ധിമുട്ട് ഉള്ള കാര്യമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നാളുകളില്‍ തട്ടിപ്പുകള്‍ വ്യാപകമായതോടെ ഇതിന് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ NBFC കള്‍ രജിസ്റ്റര്‍ ചെയ്യുന്നതും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ NBFC കളുടെ എണ്ണം പെരുകുകയാണ്, അതോടൊപ്പം NCD കച്ചവടവും പൊടിപൊടിക്കുകയാണ്.
കേരളത്തിലോ ഇതര സംസ്ഥാനങ്ങളിലോ പ്രവര്‍ത്തനം നിലച്ചുകിടക്കുന്നതും കൃത്യമായി വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതുമായ NBFC കളുടെ (Non Banking Finance Company) ഷെയറുകള്‍ മോഹവിലക്ക് വാങ്ങി അതിന്റെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തുകയാണ് ഇപ്പോഴുള്ള രീതി. ഇത് വളരെ എളുപ്പവുമാണ്. സ്വകാര്യ പണമിടപാടുകാരുടെ പൊന്മുട്ടയിടുന്ന താറാവാണ് NBFC. ഇവര്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ ഒന്നും നടത്തുവാന്‍ അനുവാദമില്ല. അതുകൊണ്ടുതന്നെ നിക്ഷേപങ്ങള്‍ ഒന്നും ഇവര്‍ക്ക് സ്വീകരിക്കുവാന്‍ കഴിയില്ല. നിക്ഷേപങ്ങള്‍/സ്ഥിര നിക്ഷേപങ്ങള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും തിരികെ നല്‍കുകയും വേണം. എന്നാല്‍ കടപ്പത്രത്തില്‍ നിക്ഷേപിക്കുന്ന തുക കാലാവധി* കഴിയാതെ മടക്കി നല്‍കേണ്ടതില്ല. അതുകൊണ്ടുതന്നെ NCD യിലൂടെ പണം സ്വരൂപിക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. അതിനുവേണ്ടി മോഹവില കൊടുത്ത് Non Banking Finance Company കള്‍ സ്വന്തമാക്കുകയാണ് പലരും. (*റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ് പ്രകാരം ആവശ്യപ്പെട്ടാല്‍ 3 മാസത്തിനകം NCD ക്യാന്‍സല്‍ ചെയ്ത് പണം മടക്കി നല്‍കണം. 2025 ജനുവരി 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്)
NBFC കള്‍ക്ക് തങ്ങളുടെ ബിസിനസ് (സ്വര്‍ണ്ണപ്പണയം, മൈക്രോ ഫിനാന്‍സ് etc) വിപുലീകരിക്കുവാന്‍ കടപ്പത്രത്തിലൂടെ (NCD) പണം സമാഹരിക്കാം. എന്നാല്‍ ഓരോ തവണയും NCD യിലൂടെ ഒഴുകിയെത്തുന്ന കോടികളുടെ 10% തുകപോലും സ്വര്‍ണ്ണ പണയത്തിന് ആവശ്യമില്ല എന്നതാണ് സത്യം. തന്നെയുമല്ല മിക്ക സ്ഥാപനങ്ങളും പണയ സ്വര്‍ണ്ണം മറ്റു ദേശസാല്‍ക്കൃത ബാങ്കുകളില്‍ റീ പ്ലെഡ്ജ് ചെയ്ത് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താറുമുണ്ട്. മിക്കവരും പേരിനുമാത്രമാണ് മൈക്രോ ഫിനാന്‍സ് ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ NCD യിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ മിച്ചമാണ്. വളഞ്ഞ മാര്‍ഗ്ഗത്തിലൂടെ ഈ തുക കമ്പിനിയുടെ പുറത്ത് എത്തിച്ച് സ്ഥാപന ഉടമയുടെ തന്നിഷ്ടപ്രകാരം ഇത് ചെലവഴിക്കുന്നു.
ആഡംബരത്തിനും ധൂര്‍ത്തിനും മാത്രമല്ല തോട്ടങ്ങള്‍ വാങ്ങാനും ബാര്‍ ഹോട്ടല്‍ തുടങ്ങാനുമൊക്കെ ഈ പണമാണ് ഉപയോഗിക്കുന്നത്. ബിനാമികളുടെ പേരിലും ബന്ധുക്കളുടെ പേരിലുമാണ് കോടികളുടെ സ്വത്തുവകകള്‍. NBFC പൂട്ടിയാലും ഈ സ്വത്തുക്കള്‍ ബിനാമി പേരില്‍ സുരക്ഷിതമായിരിക്കും. കൃത്യമായി പറഞ്ഞാല്‍ നാട്ടുകാര്‍ വിശ്വാസപൂര്‍വ്വം നിക്ഷേപിച്ച പണം രഹസ്യമായി കൈത്തോട് വെട്ടി അതിലൂടെ ഒഴുക്കിക്കൊണ്ടു പോകുകയാണ് ഉടമ. NBFC പൂട്ടിയാല്‍ മടക്കിനല്കുവാന്‍ ഉടമയുടെ കയ്യില്‍ പണം ഒന്നും ഉണ്ടാകില്ല. എങ്കിലും ഇവര്‍ പറയും എല്ലാവരുടെയും പണം ആറു മാസത്തിനകം തിരികെ നല്‍കുമെന്ന്. >>> തുടരും..>>> അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത് കേരളത്തിലെ പ്രശസ്തമായ NBFC
ലാബെല്ലാ ഫൈനാന്‍സിയേഴ്സ്, സതേണ്‍ ഫൈനാന്‍സിയേഴ്സ്, ഇന്റഗ്രേറ്റഡ് ഫൈനാന്‍സിയേഴ്സ്, ലിസ്, കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), സേഫ് ആന്റ് സ്ട്രോങ്ങ് നിധി, അര്‍ബന്‍ നിധി ലിമിറ്റഡ്, പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ്, പോപ്പുലര്‍ ഫിനാന്‍സ്, മേരിറാണി പോപ്പുലര്‍ നിധി, ഹൈറിച്ച് കമ്പിനിയുടെ തട്ടിപ്പുകള്‍, കേച്ചേരി ചിട്ടി ഫണ്ട്, എച്ച്.ഡി.ബി നിധി ലിമിറ്റഡ്, അര്‍ബന്‍ നിധി, ജെന്‍ ടൂ ജെന്‍, ടോട്ടല്‍ ഫോര്‍ യു, ജിബിജി നിധി, ക്രിസ്റ്റല്‍ ഫിനാന്‍സ്, തറയിൽ ഫിനാൻസ്, നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ്, ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍, കൊഡിഷ് നിധി ലിമിറ്റഡ്, പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട്, പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്, ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചമ്പക്കാട് തോംസണ്‍ ചിട്ടി ആന്‍ഡ് ഫൈനാന്‍സിയേഴ്‌സ്, നിര്‍മ്മല്‍ ചിട്ടി ഫണ്ട്, ആട് – തേക്ക് – മാഞ്ചിയം, അനന്തമായി നീളുന്ന പട്ടികകള്‍ …….സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ക്ക് >> https://pathanamthittamedia.com/category/financial-scams/