Sunday, March 9, 2025 9:56 pm

NCD എന്നത് നിക്ഷേപമല്ല – കടം കൊടുക്കുന്ന പണമാണ് – ഊരും പേരും നാളുമറിയാത്ത മൊതലാളിക്കാണോ ലക്ഷങ്ങള്‍ കടം കൊടുക്കുന്നത് ?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : NCD യില്‍ പണം നിക്ഷേപിക്കുന്നത് ഇന്ന് ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗമായി പലരും NBFC കളെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഈ മേഖല തകര്‍ച്ചയിലേക്ക് പോയത്.  കൂണുപോലെയാണ് കേരളത്തില്‍ NBFC കള്‍ മുളച്ചുപൊങ്ങിയത്.  NBFC കള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് റിസര്‍വ് ബാങ്ക് ആണെങ്കിലും ഇവയെ നിയന്ത്രിക്കുവാനുള്ള ഒരു നടപടിയും RBI യുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല. കേരളത്തില്‍ നിക്ഷേപ തട്ടിപ്പുകള്‍ ദിനംപ്രതി പെരുകിയിട്ടും SEBI ക്കും ഇക്കാര്യത്തില്‍ മൌനം തന്നെ. ഇവര്‍ പരസ്പരം പഴിചാരുമ്പോള്‍ ആയിരക്കണക്കിന് നിക്ഷേപകരാണ് ഓരോവര്‍ഷവും തട്ടിപ്പിന് ഇരയാകുന്നത്. NBFC കളില്‍ RBI യുടെ പരിശോധനകള്‍ ചുരുക്കമായി നടക്കാറുണ്ടെങ്കിലും ഇതുപോലും വെറും പ്രഹസനമാണെന്നാണ് നിക്ഷേപകരുടെ ഭാഗം. പരിശോധനക്ക് എത്തുന്ന ദിവസവും സമയം മുന്‍കൂട്ടി അറിയിച്ചിട്ടാണ് പല പരിശോധനകളും നടക്കുന്നതെന്നാണ് ആരോപണം.

നിയമങ്ങളും ചട്ടങ്ങളും ഉണ്ടെങ്കിലും എല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പല NBFC കളും പ്രവര്‍ത്തിക്കുന്നത്. പണത്തിന് എപ്പോള്‍ ആവശ്യം തോന്നുന്നുവോ അപ്പോള്‍ NCD കള്‍ ഇറക്കുകയാണ് ചിലരുടെ പതിവ്. വര്‍ഷം നാലും അഞ്ചും പ്രാവശ്യം NCD ഇറക്കുന്നവരുണ്ട്‌. ജനങ്ങളുടെ കയ്യിലുള്ള ചില്ലിക്കാശുവരെ തങ്ങളുടെ പെട്ടിയിലാക്കുക എന്നതാണ് ഇവരുടെ  ലക്‌ഷ്യം. ഇവിടെ എന്തുനടന്നാലും അത് ചോദിക്കാനും പറയാനും ആരുമില്ല എന്നതാണ് നിലവിലുള്ള അവസ്ഥ. കേരള സര്‍ക്കാരിന് NBFC കളുടെ കാര്യത്തില്‍ ഒരു റോളുമില്ല. കേന്ദ്ര സര്‍ക്കാര്‍ ആകട്ടെ ഇവരെ കയറൂരി വിട്ടിരിക്കുകയുമാണ്. ഇല്ലാത്ത ആസ്തികള്‍ കാണിച്ചും ഉള്ളവ പെരുപ്പിച്ചു കാണിച്ചും കണക്കില്‍ മായാജാലം തീര്‍ക്കുന്ന കണക്കപ്പിള്ളമാരും ഇതെല്ലാം ശരിവെക്കുന്ന സെക്രട്ടറിമാരും കൂടെയുണ്ടെങ്കില്‍ NBFC മുതലാളിക്ക് പിന്നെ ആരെയും ഭയക്കേണ്ടതില്ല. പിച്ചച്ചട്ടിയിലെ കാശു മുതല്‍ കൊച്ചു കുട്ടികളുടെ കുടുക്ക പൊട്ടിക്കുന്ന പണം വരെ മുതലാളിയുടെ പെട്ടിയിലേക്ക് ഒഴുകിയെത്തും. ഇത് തിരിച്ചുകൊടുക്കേണ്ട സമയം ആകുമ്പോള്‍ വീണ്ടും കൂടിയ തുകക്കുള്ള NCD കള്‍ ഇറക്കി അതിലൂടെ നാട്ടുകാരന്റെ പോക്കറ്റടിക്കും. അങ്ങനെ ഓരോ NCD യും കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് അതിന്റെ ഇരട്ടി തുകക്കുള്ള NCD കള്‍ പുറത്തിറക്കും. മണി ചെയിനിന്റെ ഭീകരമായ അവസ്ഥയെപ്പോലും വെല്ലുന്നതാണ് ഈ ചെയിന്‍ ആക്ഷന്‍. 2025 ല്‍ ഇതിന്റെ ഭീകരമുഖം നിക്ഷേപകര്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

ബിസിനസ് ചെയ്യുവാന്‍ പണമില്ലാത്ത കമ്പനി ഡിബഞ്ചര്‍ എന്ന കടലാസിലൂടെയാണ്   പൊതുജനങ്ങളില്‍ നിന്നും കടം വാങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് ഇതിനെ കടപ്പത്രം എന്ന് വിളിക്കുന്നത്‌. ശരിയായി പറഞ്ഞാല്‍ ഇതിനെ നിക്ഷേപമായി പറയാന്‍ കഴിയില്ല. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഒരു കമ്പനിക്ക് കടമായി പണം നല്‍കുന്നു, അതിന് പലിശയും ലഭിക്കുന്നു എന്നുമാത്രം. പണം കടം കൊടുക്കുമ്പോള്‍ അത് തിരിച്ചുകിട്ടുമോ എന്നും പലിശ ലഭിക്കുമോ എന്നും കടം കൊടുക്കുന്നവര്‍ ചിന്തിക്കണം. തന്നെയുമല്ല തന്റെ കയ്യില്‍ നിന്നും ഉയര്‍ന്ന പലിശക്ക് പണം കടം വാങ്ങുന്ന കമ്പനി എന്ത് ബിസിനസ് ചെയ്താണ് ലാഭം ഉണ്ടാക്കുന്നതെന്നും അറിഞ്ഞിരിക്കണം. അതായത് അയല്‍വാസിയോ സുഹൃത്തോ പതിനായിരം രൂപ നിങ്ങളോട് കടം ചോദിച്ചാല്‍ എന്തായിരിക്കും നിങ്ങള്‍ ചിന്തിക്കുക ?. നേരിട്ട് അറിയാവുന്നവര്‍ക്ക് പതിനായിരം രൂപ കടം കൊടുക്കുവാന്‍ വൈമനസ്യം കാണിക്കുന്ന നിങ്ങള്‍ ഒരു പരിചയവും ഇല്ലാത്ത കമ്പനി മുതലാളിക്ക് ലക്ഷങ്ങള്‍ കടം കൊടുക്കുന്നു. ഒരു സുപ്രഭാതത്തില്‍ കമ്പനി പൂട്ടി മുതലാളി മുങ്ങുമ്പോള്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിങ്ങള്‍  അയല്‍വാസിയെയും സുഹൃത്തിനെയും കാണുമ്പോള്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടിവരുന്നു.

NCD എന്നാല്‍ നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍. ഇത് ഷെയര്‍ ആയോ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപമായോ കണ്‍വേര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല എന്നര്‍ഥം. ഇതിന്റെ ഗുണം NBFC മുതലാളിക്കുതന്നെയാണ്. ഇപ്പോള്‍ പ്രാബല്യത്തിലുള്ള (2005 ജനുവരി മുതല്‍ പുതിയ നിയമം) നിയമം അനുസരിച്ച്  കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് NCD യില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കില്ല, ആവശ്യപ്പെടാനും കഴിയില്ല. അതായത് നിക്ഷേപകനെ ഒരു നിശ്ചിത കാലാവധിയിലേക്ക് ലോക്ക് ചെയ്തിടാന്‍ NCD ക്ക് കഴിയും. എന്നാല്‍ ഇത് ഒരു കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ ആണെങ്കില്‍ അത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപമായോ ഓഹരിയായോ മാറ്റാം. ഓഹരികള്‍ ആവശ്യമെങ്കില്‍ കൈമാറി പണമാക്കാം. നിക്ഷേപമായി മാറ്റിയാല്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപം പിന്‍വലിക്കുകയും ചെയ്യാം. കോടികളുടെ പരസ്യം നല്‍കി NCD യെ ദിവ്യപരിവേഷം അണിയിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യം ഇതാണ്. NCD നിക്ഷേപങ്ങള്‍ക്ക്  റിസര്‍വ് ബാങ്കിന്റെ ഗ്യാരണ്ടിയുണ്ടെന്ന രീതിയിലാണ് വമ്പന്‍ പരസ്യങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. റിസര്‍വ് ബാങ്കിന്റെയോ സെബിയുടെയോ ഒരു ഗ്യാരണ്ടിയും NBFC കള്‍ ഇറക്കുന്ന കടപ്പത്രങ്ങള്‍ക്കില്ല, ഇക്കാര്യം ഇവര്‍ വളരെ വ്യക്തമായി പൊതുജനങ്ങളെ അറിയിച്ചിട്ടുമുണ്ട്. >>> തുടരും ... സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ കയറാം.https://pathanamthittamedia.com/category/financial-scams

നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു....

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട...

കേരളത്തിന്‍റെ വികസനത്തെ കുറിച്ച് ശശി തരൂർ പറഞ്ഞതാണ് ശരിയെന്ന് എം വി ഗോവിന്ദൻ

0
കൊല്ലം: കേരളത്തിന്‍റെ വികസനത്തെ കുറിച്ച് ശശി തരൂർ പറഞ്ഞതാണ് ശരിയെന്ന് സിപിഎം...

ഹരിയാനയിൽ പതിനാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് ജാപ്പനീസ് വനിത മരിച്ചു

0
ഗുരുഗ്രാം : ഹരിയാനയിൽ പതിനാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് ജാപ്പനീസ്...