ചരിത്ര ശിൽപത്തിന് പാഠപുസ്തകത്തിൽ വസ്ത്രം ധരിപ്പിച്ചു; രൂപമാറ്റത്തിൽ വ്യാപക വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ പുതിയ പാഠപുസ്തകത്തില്‍ സിന്ധൂനദീതട സംസ്‌കാരത്തിന്റെ പ്രശസ്തമായ അടയാളങ്ങളിലൊന്നായ മോഹന്‍ ജദാരോയിലെ ‘ഡാന്‍സിങ് ഗേള്‍’ വെങ്കല ശില്‍പം പ്രത്യക്ഷപ്പെട്ടത് പുതിയ രൂപത്തില്‍. ചിത്രത്തിന്റെ നഗ്നത മറയ്ക്കുന്നവിധത്തില്‍ വസ്ത്രം ധരിപ്പിച്ച രൂപത്തിലാണ് ശില്‍പമുള്ളത്. പിന്നാലെ സംഭവം വിവാദത്തിലായി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എന്‍സിഇആര്‍ടി പുറത്തിറക്കിയ കലാ വിദ്യാഭ്യാസ പാഠപുസ്തക പരമ്പരയിലെ ഒന്നാം അധ്യായമായ ‘ഹിസ്റ്ററി ഓഫ് ആര്‍ട്‌സ്’ എന്ന ഭാഗത്താണ് എഡിറ്റ് ചെയ്ത ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തോള്‍ ഭാഗത്തുനിന്ന് താഴേയ്ക്ക് നിഴല്‍ ഉപയോഗിച്ച് മറയ്ക്കുകയും വസ്ത്രം ധരിച്ചിട്ടുണ്ടെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്ന രീതിയിലാണ് പുതിയ ചിത്രം രൂപകല്‍പന ചെയ്തിരിക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടൻ തന്നെ ബന്ധപ്പെട്ട വകുപ്പിനോട് വിഷയം പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചതായി എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് സക്ലാനി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ശില്‍പത്തിന്റെ ചിത്രം ഉപയോഗിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് ശിൽപത്തിന്റെ രൂപത്തില്‍ ഇത്തരമൊരു മാറ്റം വരുത്തുന്നത്.

നടപടിക്ക് പിന്നാലെ പലതരത്തിലുമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. സെന്‍സര്‍ഷിപ്പ് നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ചിത്രത്തില്‍ വരുത്തിയ മാറ്റം വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതിയാണെന്ന് മുന്‍ എന്‍സിഇആര്‍ടി പാഠപുസ്തക വികസന സമിതി അധ്യക്ഷനും പ്രശസ്ത ചരിത്രകാരനുമായ മിഷേല്‍ ഡാനിനോ പ്രതികരിച്ചു. മോഹന്‍ജൊദാരോയില്‍ നിന്ന് കണ്ടെത്തിയ യഥാര്‍ത്ഥ വെങ്കല പ്രതിമയ്ക്ക് ഏകദേശം 10.5 സെന്റീമീറ്റര്‍ ഉയരമുണ്ട്. ശില്‍പം നിലവില്‍ ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...