തിരുവനന്തപുരം : മാണി സി കാപ്പൻ നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ പാർട്ടി നാഷണലിസ്റ്റ് കോൺഗ്രസ് കേരളയുടെ ജില്ലാ പ്രസിഡന്റ് ആയി പത്തനംതിട്ട സ്വദേശി സുബിൻ തോമസിനെ തെരഞ്ഞെടുത്തു. യു ഡി എഫിൽ ഘടകകക്ഷിയായി തുടരുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റായ സുബിൻ തോമസ്, കെ.എസ്.സി ജില്ലാ പ്രസിഡന്റ്, കെ.എസ്.സി സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, എൻ കെ ടി എഫ് ജില്ലാ പ്രസിഡന്റ്, എന്‍.സി.പിയുടെ കിസ്സാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.