Sunday, April 27, 2025 9:42 am

സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൻസിപി അജിത് പവാർ വിഭാഗം

For full experience, Download our mobile application:
Get it on Google Play

ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൻസിപി അജിത് പവാർ വിഭാഗം. ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതിയിലും യേവ്‌ളയിൽ മന്ത്രി ഛഗൻ ഭുജ്ബലും ഉൾപ്പെടെ 38 പേരുടെ പട്ടികയാണു പുറത്തിറക്കിയത്. ദിലീപ് പാട്ടിൽ‌, ഹസൻ മുഷ്‌രിഫ്, ധനഞ്ജയ് മുണ്ടെ, ധർമറാവു ബാബാ അത്രം തുടങ്ങിയ മന്ത്രിമാരുൾപ്പെടുന്ന പട്ടികയിൽ 26 സിറ്റിങ് എംഎൽഎമാരാണ് ഇടം പിടിച്ചിരിക്കുന്നത്. മത്സരിക്കാനില്ലെന്ന മുൻനിലപാടിൽ നിന്ന് അജിത് പവാർ പിന്നോട്ട് പോയിരുന്നു. പിന്നീടാണ് ബാരാമതിയിൽനിന്ന് വീണ്ടും പോരിനിറങ്ങുകയും ചെയ്യുന്നതോടെ പവാർ കുടുംബാംഗങ്ങളുടെ ഏറ്റുമുട്ടൽ ഉറപ്പായി. പാർട്ടി പിളർത്തി എൻഡിഎയോടു കൈകോർത്ത് ഉപമുഖ്യമന്ത്രിയായ അജിത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിൽ ശരദ് പവാറിന്റെ മകൾ സുപ്രിയയ്ക്കെതിരെ ഭാര്യ സുനേത്രയെ സ്ഥാനാർഥിയാക്കിയതോടെയാണ് പവാർ പോര് കടുത്തത്. സുനേത്ര ഒന്നര ലക്ഷത്തിലേറെ വോട്ടിനു പരാജയപ്പെട്ടു. അന്നു സുപ്രിയയുടെ പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചയാളാണു യുഗേന്ദ്ര. ബാരാമതി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ബാരാമതി നിയമസഭാ മണ്ഡലം. മൂന്നു പതിറ്റാണ്ടോളമായി ഇവിടെ നിന്നുള്ള എംഎൽഎയാണ് അജിത് പവാർ. കോൺഗ്രസിൽനിന്ന് അടുത്തിടെ എൻസിപി അജിത് പവാർ വിഭാഗത്തിനൊപ്പം ചേർന്ന സിറ്റിങ് എംഎൽഎമാരായ സുൽഭ ഖോഡ്കെ (അമരാവതി), ഹിരാമൻ ഖോഡ്കർ (ഇഗത്പുരി) എന്നിവരും പട്ടികയിൽ ഇടം പിടിച്ചു. കോൺഗ്രസ് നേതാവ് മണിക് റാവു ഗാവിതിന്റെ മകൻ ഭരത് ഗാവിത് നവപുരിൽ നിന്നും ഡപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ ദിൻഡോരിയിൽനിന്നും മത്സരിക്കും. ശരദ് പവാർ പക്ഷത്തുനിന്ന് അജിത് വിഭാഗത്തിലേക്കു ചേക്കേറിയ മുൻമന്ത്രി നവാബ് മാലിക്കും മകൾ സന മാലിക്കും ആദ്യപട്ടികയിൽ ഇല്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ പികെ ശ്രീമതിക്ക് പിണറായിയുടെ വിലക്ക്

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി...

ഒമാനിൽ വാഹനം കൂട്ടിയിടിച്ച് കത്തി അപകടം ; മലയാളി യുവാവിന് ദാരുണാന്ത്യം

0
മസ്കത്ത്: ഒമാനിലെ ഖസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചൽ...

ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; അറ്റൻഡർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലുള്ള പെൺകുട്ടിക്ക് നേരെ...

സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു

0
കോഴിക്കോട് : സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു. വടകര...