സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു. വടകര – നാദാപുരം സംസ്ഥാന പാതയിൽ കക്കം വെള്ളിയിൽ വെച്ചാണ് അപകടമുണ്ടായത്. പുറമേരി സ്വദേശി മഠത്തിൽ ലിബീഷ് (35)നാണ് ആറടിയോളം താഴ്ചയുള്ള ഓടയിൽ വീണ് ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്ന സ്ഥലത്ത് ഓടയിൽ ഒരിടത്തും കോൺക്രീറ്റ് സ്ലാബുകളുണ്ടായിരുന്നില്ല. അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് ലിബീഷിന് ഗുരുതരമായി പരിക്കേറ്റത്. റോഡരികിൽ പാർക്ക് ചെയ്ത വാഹനത്തിന് സമീപത്തേക്ക് വരുന്നതിനിടെ ആറ് അടിയോളം താഴ്ച്ചയുള്ള ഓടയിൽ വീഴുകയായിരുന്നു. വീഴ്ചയിൽ വലതു കൈയ്ക്കും കാലിനുമടക്കം പരിക്കേറ്റു. തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് വലതു കൈയുടെ എല്ലിന് പൊട്ടലുള്ളതായി വ്യക്തമായത്. തുടര്‍ന്ന് പ്ലാസ്റ്ററിടുകയായിരുന്നു. ഇടതു കാലിന്‍റെ വിരലുകള്‍ക്കും പൊട്ടലുണ്ട്.  ഭാഗ്യംകൊണ്ട് മാത്രമാണ് കൈയ്ക്കും കാലിനും മാത്രം പരിക്കേറ്റ് രക്ഷപെട്ടതെന്നാണ് ലിബീഷ് പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...