തിരുവനന്തപുരം : മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍ പങ്കുവെക്കാന്‍ എന്‍ സി പി തീരുമാനം. ആദ്യ രണ്ടര വര്‍ഷം എ കെ ശശീന്ദ്രനും തുടര്‍ന്ന് തോമസ് കെ തോമസും മന്ത്രിമാരാകും. ഇന്ന് നടന്ന പാര്‍ട്ടി നേതൃ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
കഴിഞ്ഞ പിണറായി മന്ത്രിസഭയിലും എ കെ ശശീന്ദ്രന്‍ അംഗമായിരുന്നു. എലത്തൂരില്‍ നിന്നാണ് ഇത്തവണയും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കുട്ടനാട്ടില്‍ നിന്നാണ്, അന്തരിച്ച മുന്‍ എന്‍ സി പി മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ കൂടിയായ തോമസ് കെ തോമസ് വിജയിച്ചത്.