ഡല്‍ഹി: ദേശീയ പാര്‍ട്ടി പദവി വീണ്ടെടുക്കാന്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങാന്‍ എന്‍സിപി. പ്രതിപക്ഷ ഐക്യത്തിനുവേണ്ടി കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരദ് പവാര്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ണാടകയില്‍ മത്സരിക്കുമെന്നാണ് എന്‍സിപി അറിയിച്ചത്.
40-45 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് എന്‍സിപി അറിയിച്ചിരിക്കുന്നത്. നിലവില്‍ ബിജെപി-കോണ്‍ഗ്രസ്‌ജെഡിഎസ് ത്രികോണ മത്സരമാണ് കര്‍ണാടകയില്‍ നടക്കുന്നത്. ദേശീയ പാര്‍ട്ടിയെന്ന പദവി വീണ്ടെടുക്കേണ്ടതുണ്ടെന്നും അതിനാണു മത്സര രംഗത്തിറങ്ങുന്നതെന്നും മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട ദേശീയ പാര്‍ട്ടികളുടെ പട്ടികയില്‍നിന്ന് എന്‍സിപി പുറത്തായിരുന്നു. മണിപ്പുര്‍, ഗോവ, മേഘാലയ എന്നിവിടങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവിയും നഷ്ടമായി.