ഐ.എന്‍.എല്ലിന്റെ മന്ത്രി സ്ഥാനം പിന്‍വലിക്കാന്‍ സി.പി.എം ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തെരുവില്‍ തമ്മിലടിച്ച് പിളര്‍ന്ന ഐഎന്‍എല്ലിന്റെ മന്ത്രിസ്ഥാനം തിരിച്ചെടുക്കാനുള്ള ആലോചനയില്‍ സി.പി.എം. ഐ.എന്‍.എല്ലിലെ തര്‍ക്കം ഇടതുമുന്നണിക്ക് നാണക്കേടായാല്‍ അഹമ്മദ് ദേവര്‍കോവിലിന് മന്ത്രിസ്ഥാനം നഷ്ടമാകും. ഐ.എന്‍.എല്ലിലെ തമ്മിലടിയില്‍ ഇടപെടില്ലെങ്കിലും സിപിഎം എ.പി അബ്ദുള്‍ വഹാബ് വിഭാഗത്തിന് ഒപ്പം ആണ് .

എന്നാല്‍ തമ്മിലിടച്ച് പിരിഞ്ഞ ഐ.എന്‍.എല്ലിലെ ഇരുവിഭാഗവും ഇടതുമുന്നണിക്ക് ഒപ്പമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടുപേരെയും ഒരുമിച്ച് മുന്നണിയിലിരുത്താന്‍ സി.പി.എമ്മിന് താല്പര്യമില്ല. മുന്നണിക്ക് നാണക്കേട് ഉണ്ടാക്കിയ ഐ.എന്‍.എല്‍ നേതൃത്വത്തോട് കടുത്ത രോഷത്തിലാണ് സി.പി.എം. പാര്‍ട്ടി ദേശീയ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസിം ഇരിക്കൂര്‍ പക്ഷത്തോട് ചേര്‍ന്നാണ് നിലകൊള്ളുന്നത്.

എന്നാല്‍ മന്ത്രിയായ ദേവര്‍കോവിലിന്റെയും കാസിം ഇരിക്കൂറിന്റെയും സമീപനങ്ങളില്‍ സി.പി.എം കടുത്ത അമര്‍ഷത്തിലാണ്. സി.പി.എം നേതൃത്വത്തോട് ആലോചിക്കാതെ ദേവര്‍കോവില്‍ നടത്തുന്ന ഇടപെടലുകളില്‍ സി.പി.എം നേരത്തെ തന്നെ അമര്‍ഷം അറിയിച്ചിരുന്നതാണ്. അച്ചടക്കമില്ലെങ്കില്‍ അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനം തിരിച്ചെടുക്കണമെന്ന നിലപാടിലാണ് ഉന്നത സി.പി.എം നേതാക്കള്‍.

ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനില്ലെന്നും പ്രശ്നങ്ങള്‍ ഐ.എന്‍.എല്‍ തന്നെ പരിഹരിക്കണമെന്നുമാണ് സി.പി.എം നിര്‍ദേശം. ഒരു തവണ എകെജി സെന്ററില്‍ വിളിച്ച് ചര്‍ച്ച നടത്തിയിട്ടും ഫലം കാണാത്തതിലാണ് ഇനി ചര്‍ച്ചിയില്ലെന്ന് നിലപാടിലേക്ക് സി.പി.എം എത്തിയത്. ഇതിനിടെ എ.പി അബ്ദുള്‍ വഹാബ് വിഭാഗം ഇന്ന് സി.പി.എം നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...