ഭൂമി തട്ടിപ്പ് കേസ് ; എൻ.സി.പി നേതാവിന്റെ ഭാര്യ ഇ.ഡി മുന്നിൽ ഹാജരായി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ഏകനാഥ് ഖാഡ്‌സെയുടെ ഭാര്യ മന്ദാകിനി ഖഡ്‌സെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. 2017 ൽ പൂനെയിൽ നിന്നുള്ള ആക്ടിവിസ്റ്റ് ഹേമന്ത് ഗാവാണ്ഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ കേസ്.

ഏകനാഥ് ഖഡ്സെ തന്റെ റവന്യൂ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത് സ്ഥലം വാങ്ങിയെന്നാണ് പരാതി. 40 കോടി രൂപ വില വരുന്ന മൂന്നേക്കർ സ്ഥലം 3.75 കോടി രൂപയ്ക്ക് വാങ്ങിച്ചു എന്നാണ് ആരോപണം. ഒരു ബന്ധുവിന്റെ പേരിലാണ് പൂനെക്കടുത്തുള്ള മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷനിലെ (എംഐഡിസി) സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 27 ന് മറ്റൊരു കേസിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ഏക്നാഥ് ഖഡ്സെ, ഭാര്യ മന്ദാകിനി ഖഡ്‌സെ, മരുമകൻ ഗിരീഷ് ചൗധരി തുടങ്ങിയവരുടെ 5.73 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ആസ്തികളിൽ ഒരു ബംഗ്ലാവ്, മൂന്ന് റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, 4.86 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ, 86.28 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസ് എന്നിവയും ഉൾപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...