തിരുവനന്തപുരം : എന്‍.സി.പിയുടെ സീറ്റുകൾ കുറയുമെന്ന സൂചന നൽകി മന്ത്രി എ.കെ ശശീന്ദ്രൻ. മാണി സി.കാപ്പൻ പാർട്ടി വിട്ടത് എന്‍.സി.പിയുടെ വിലപേശൽ ശക്തി കുറച്ചു. കഴിഞ്ഞ തവണ മത്സരിച്ച 4 സീറ്റിൽ കുറയാനുള്ള സാധ്യത തള്ളാനാവില്ല. മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും പുതുമുഖം വേണമെന്ന പാർട്ടിയിലുയർന്ന അഭിപ്രായം സ്വാഭാവികമാണെന്നും ശശീന്ദ്രൻ പറഞ്ഞു.
ഏപ്രില്‍ ആറിനാണ് കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 2നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണ്ണയം അതിവേഗം പൂര്‍ത്തിയാക്കേണ്ടി വരുമെന്ന് മുന്നണികള്‍ കണക്ക് കൂട്ടുന്നുണ്ട്. ഇടത് മുന്നണിയുടെ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെയോ മറ്റെന്നാളോ ആരംഭിക്കും. ബുധനാഴ്ചയോടെയെങ്കിലും സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് മുന്നണിയുടെ ആലോചന.