പത്തനംതിട്ട : 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി അഖിലേന്ത്യ പ്രസിഡന്റ് ശരത് പവാര്‍ പ്രാദേശിക രാഷ്ട്രീയ ശക്തികളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി ബിജെപി സര്‍ക്കാരിനെ തറപറ്റിച്ച് ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കുമെന്ന് എന്‍ .സി.പി ജില്ലാ വൈസ് പ്രസിഡന്റ് എം. മുഹമ്മദ് സാലി. പത്തനംതിട്ട മണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ സി പി ആറന്മുള ബ്ലോക്ക് പ്രസിഡണ്ട് രാജു ഉളനാട് അധ്യക്ഷത വഹിച്ചു. റെജിന്‍ കരിമുണ്ടക്കല്‍, ലാലു വര്‍ഗീസ്, ബീന ഷെരീഫ്, എം. ഷാജഹാന്‍, മാത്തൂര്‍ സുരേഷ്, സുനില്‍ മംഗലത്ത്, നൈസാം മുഹമ്മദ്, അഷറഫ് മീരാന്‍, സ്വാതി ലക്ഷ്മണന്‍, ഷീബ.എന്‍, ഷെജീന ബീഗം എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍ – നൈസാം മുഹമ്മദ് (പ്രസിഡന്റ് ), സ്വാതി എസ് ലക്ഷ്മണന്‍ (വൈസ് പ്രസിഡന്റ് ) അഷറഫ് സി മീരാന്‍ (ജനറല്‍ സെക്രട്ടറി), എന്‍.ഷീബ (സെക്രട്ടറി), ഷെജീന ബീഗം (ട്രഷറര്‍).