Monday, April 14, 2025 7:18 pm

മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെയ്ക്കണം : എന്‍.സി.പി യുവജന വിഭാഗം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെയ്ക്കണം എന്ന് എന്‍.സി.പി യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്. എന്‍.വൈ.സി കൊല്ലം ജില്ലാ കമ്മിറ്റി യുവതിക്കൊപ്പമാണ്. കേസിലെ പ്രതി പത്മാകരനും എ.കെ ശശിന്ദ്രനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും എന്‍.വൈ.സി കൊല്ലം ജില്ല പ്രസിഡന്റ് ബിജു ബി പറഞ്ഞു.

എ.കെ ശശിന്ദ്രന്‍ മന്ത്രി ആയിരിക്കുമ്പോള്‍ പല വനിതകളേയും നേരിട്ട് വിളിച്ച്‌ മോശമായി പെരുമാറിയതിന്റെ നിരവധി തെളിവുകള്‍ എന്‍.വൈ.സി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ  തുടര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായ സംഭവമെന്നും ബിജു പറഞ്ഞു. അതേസമയം ശശീന്ദ്രനെതിരായ ആരോപണത്തില്‍ എന്‍.സി.പി അന്വേഷണ റിപ്പോര്‍ട്ടില്‍ ഇന്നു നടപടിക്ക് സാധ്യത. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള പരാതിയെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിഗമനം.

എന്നാല്‍ പ്രദേശിക തലത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്ത നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കും. ശശീന്ദ്രന് എന്‍.സി.പി കേന്ദ്ര നേതൃത്വത്തിന്റെയും പിന്തുണയുണ്ട്. കുണ്ടറയിലെ പെണ്‍കുട്ടിയുടെ പരാതിക്കിടയായ സാഹചര്യവും അതില്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ  ഇടപെടലുമാണ് എന്‍.സി.പി അന്വേഷിച്ചത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിന്റെ റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമാണെന്നാണ് പറയപ്പെടുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അട്ടപ്പാടിയിലെ സോളാർ അഴിമതി : ഉന്നതതല അന്വേഷണം നടത്തുമെന്ന് കെ. കൃഷ്ണൻകുട്ടി

0
പാലക്കാട്: ആദിവാസി മേഖലകളിൽ വെളിച്ചമെത്തിക്കാൻ നടപ്പാക്കിയ പദ്ധതിയിലെ അഴിമതി ആരോപണം സംബന്ധിച്ച്...

ബംഗളൂരുവിൽ പരീക്ഷാ സമ്മർദ്ദം മൂലം 20 വയസ്സുകാരിയായ വിദ്യാർത്ഥിനി ജീവനൊടുക്കി

0
ബംഗളൂരു: ബംഗളൂരുവിൽ പരീക്ഷാ സമ്മർദ്ദം മൂലം 20 വയസ്സുകാരിയായ വിദ്യാർത്ഥിനി ജീവനൊടുക്കി....

അംബേദ്കർ ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ ഭരണഘടന സംരക്ഷണ സദസ് നടത്തി

0
തിരുവല്ല : ഏപ്രിൽ 14 ഭരണഘടന ശില്പി ഡോ. ബി. ആർ.അംബേദ്കർ...

കിഫ്‌ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം എബ്രഹാം

0
തിരുവനന്തപുരം: കിഫ്‌ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം എബ്രഹാം....