പാല: മീനച്ചില്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷീബ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ അയല്‍വാസികളും കിഴപറയാര്‍ സ്വദേശികളുമായ 12 പേര്‍ക്ക് കൊവിഡ് പോസിറ്റീവായിട്ടുണ്ട്. 50 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിടത്താണ് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സ്ഥാനാര്‍ത്ഥിയും കൊവിഡ് സ്ഥിരീകരിച്ചവരും പ്രചാരണ രംഗത്തു നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ക്വാറന്റൈന് വിധേയരാകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മീനച്ചില്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കോവിഡ്
RECENT NEWS
Advertisment