ഭാര്യയെ കഴുത്തറുത്തുകൊന്ന സംഭവത്തില്‍ യുവാവ്‌ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ ഭാര്യയെ കഴുത്തറുത്തുകൊന്ന സംഭവത്തില്‍ യുവാവ്‌ അറസ്റ്റില്‍. ഇടുക്കി പീരുമേട് പ്രിയദര്‍ശിനി കോളനിയില്‍ രാജയാണ്(30) പിടിയിലായത്. പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ  പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഭാര്യയ്ക്കു മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച്‌ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്.

മദ്യപിച്ചെത്തിയ രാജയും രാജലക്ഷ്മിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സമീപത്തിരുന്ന വാക്കത്തി ഉപയോഗിച്ചു രാജലക്ഷ്മിയെ രാജ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ തല്‍ക്ഷണം രാജലക്ഷ്മി കൊല്ലപ്പെടുകയും ചെയ്തു. പത്തുവര്‍ഷം മുമ്പ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച്‌ രാജലക്ഷ്മി രാജയ്ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. അതിനിടെയാണ് ഇരുവരും പ്രിയദര്‍ശിനി കോളനിയിലെ വീട്ടിലേക്കു താമസം മാറുന്നത്. അടുത്തിടെയായി രാജലക്ഷ്മിക്കു മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച്‌ രാജ ഭാര്യയെ മര്‍ദ്ദിക്കുമായിരുന്നു. ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നു.

സംഭവദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇക്കാര്യം അയല്‍വാസികളോട് പറയാന്‍ രാജയുടെ അമ്മ വീടിന് പുറത്തിറങ്ങിയ സമയമാണ് കൊലപാതകം നടന്നത്. ഈ സമയം ആറു വയസുള്ള മകള്‍ മാത്രമാണ് വീടിനുള്ളില്‍ ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...