കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി ജി ലിജിൻ ലാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മീനടം ഗ്രാമപഞ്ചായത്തിൽ. വീടു കയറിയുള്ള പ്രചാരണം ആണ് സ്ഥാനാർത്ഥി നടത്തുന്നത്. ബിജെപി ദേശീയ നേതാവ് രാധാമോഹൻ അഗർവാൾ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ വീണ്ടും മണ്ഡലത്തിൽ എത്തും. വിവിധ ജില്ലകളിലെ നേതാക്കൾക്ക് ഓരോ ബൂത്തുകളുടെയും ചുമതല നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അറിയിക്കുന്നതിന് ബിജെപി ഇന്ന് വാർത്താസമ്മേളനം നടത്തും. അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായി. ആകെ 10 പത്രികകള്‍ ഉണ്ടായിരുന്നതില്‍ ഏഴ് പത്രികകള്‍ അംഗീകരിച്ചു. ഒരെണ്ണം തള്ളുകയും ചെയ്തു. സിപിഐഎം ഡമ്മി സ്ഥാനാത്ഥിയായിരുന്ന റെജി സഖറിയയും ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥിയായ മഞ്ജു എസ് നായരും പത്രിക പിന്‍വലിക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്കിയ ഡോ. കെ പദ്മരാജന്റെ പത്രികയാണ് തളളിയത്. കേരളത്തില്‍ വോട്ട് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തളളിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033