പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തി ഗ്രീൻ പനോരമ – പരിസ്ഥിതി ചലച്ചിത്ര മേള ജില്ലയിൽ എത്തുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗ്രീൻ പനോരമ എന്ന പേരിൽ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചുവരുന്ന പരിസ്ഥിതി ചലച്ചിത്രമേള ജില്ലയിൽ എത്തുന്നു. പത്തനംതിട്ട നഗരസഭയോടൊപ്പം റാന്നി ഫോറസ്റ്റ് ഡിവിഷൻ, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന മേള 29, 30 തീയതികളിൽ നഗരസഭാ ടൗൺഹാളിൽ നടക്കും. നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ മേള ഉദ്ഘാടനം ചെയ്യും. റാന്നി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി.കെ ജയകുമാർ ശർമ ഐഎഫ്എസ് മുഖ്യാതിഥിയാകും. ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ജി.വിശാഖൻ അധ്യക്ഷത വഹിക്കും. കഥാചിത്രം, ഡോക്യുമെന്ററി, ഫീച്ചർവിഭാഗങ്ങളിലായി ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കും. 29ന് രാവിലെ 10ന് ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഉതമ, ഉച്ചയ്ക്കുശേഷം 2ന് ദ എലിഫന്റ് വിസ്പേഴ്സ്, 3 ന് ബെൽ ആൻഡ് സെബാസ്റ്റ്യൻ, 30ന് ഉച്ചയ്ക്ക് 12 മുതൽ ഹാതി ബന്ധു, 2.30 ന് എ ബോണ്ട് വിത്ത് വൈൽഡ്, 2.45ന് ദ ബിയർ തുടങ്ങിയ ഇന്ത്യൻ – വിദേശ ചിത്രങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ചിത്രത്തിൻ്റെ പ്രദർശനത്തിനുശേഷവും സംവാദം നടക്കും. മേളയിൽ എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.

ജീവിതത്തിൻ്റെ സമസ്ത മേഖലകളെയും ചിത്രീകരിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുന്ന ഏറ്റവും ജനകീയമായ ഒരു മാധ്യമം എന്ന നിലയിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം ശക്തമായി പ്രചരിപ്പിക്കാൻ ചലച്ചിത്രങ്ങൾക്ക് കഴിയും. ചലച്ചിത്ര – പരിസ്ഥിതി സ്നേഹികളോടൊപ്പം പുതുതലമുറയെക്കൂടി മേളയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കുട്ടികളെ മേളയിൽ എത്തിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. നഗരത്തിന്റെ സാംസ്കാരിക മേഖലയിൽ പുതിയ ഇടപെടലുകളുമായി മുന്നോട്ടു പോകാൻ ഭരണസമിതി അലോചിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി പത്തനംതിട്ട ഫിലിം ഫെസ്റ്റിവലിന് ആരംഭം കുറിക്കും എന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...