Tuesday, May 21, 2024 6:43 am

എൻഡിഎ സർക്കാർ ഒരിക്കലും ഭരണഘടനയെ ദ്രോഹിക്കില്ല ; പ്രതിപക്ഷം ഭയപ്പാടോടെ തെറ്റിദ്ധരിപ്പിക്കുന്നു – അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : എൻഡിഎ സർക്കാർ ഒരിക്കലും ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും പ്രതിപക്ഷം ഭയപ്പാടോടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. സംവരണവുമായി ബന്ധപ്പെട്ട് അമിത്ഷാ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് പ്രതികരണം വന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭരണഘടനയിൽ മാറ്റം വരുത്തില്ലെന്ന് പറഞ്ഞിരുന്നു. ബിജെപി എംപിമാരുടെ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങൾ വിവാദമായതോടെയാണ് മോദിയുടെ പരാമർശം ഉണ്ടായത്. തെലങ്കാനയിൽ മുസ്ലീംകൾക്ക് മാത്രമുള്ള സംവരണം എടുത്തുകളയുന്നതിനെ കുറിച്ചുള്ള പരാമർശത്തിതിനിടയിൽ, എല്ലാ സംവരണങ്ങളും എടുത്തുകളയുന്നതിനെക്കുറിച്ച് അമിത്ഷാ സംസാരിക്കുന്ന വീഡിയോ വ്യാജമാണെന്നുംകാട്ടി ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ബിജെപി പരാതി നൽകിയതിന് പിന്നാലെയാണ് പ്രതിപക്ഷത്തിനെതിരെ ആഭ്യന്തര മന്ത്രിയുടെ പ്രത്യാക്രമണം.

കോൺ​ഗ്രസ് അധികാരത്തിൽ വരുന്നതിന് മുമ്പ് കർണാടകയിൽ ബിജെപി ഇത്തരമൊരു സംവരണം ഒഴിവാക്കിയിരുന്നു. ആസാമിലെ എല്ലാ ലോക്‌സഭാ സീറ്റുകളിലും ഞങ്ങൾ വിജയിക്കും. വോട്ടർ പട്ടിക ശുദ്ധീകരിച്ചു, അതിനാൽ വോട്ടിംഗ് കുറയുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഫലം വരുമ്പോൾ ബിജെപി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് കാണാം. കേവലഭൂരിപക്ഷമുള്ള സർക്കാരാണ് ഇപ്പോഴും നമുക്കുള്ളത്. പ്രതിപക്ഷം കേവല ഭൂരിപക്ഷത്തെ ഉപയോഗിക്കാറില്ല. ആർട്ടിക്കിൾ 370 നീക്കം ചെയ്യാനും മുത്തലാഖ് നിർത്തലാക്കാനും ഞങ്ങൾ കേവല ഭൂരിപക്ഷം ഉപയോഗിച്ചു. രാജ്യത്തെ ശക്തിപ്പെടുത്താനും മോദിജിയെ വീണ്ടും പ്രധാനമന്ത്രിയാക്കാനും 400 സീറ്റുകൾ ആവശ്യമാണ്. അമിത് ഷാ പറഞ്ഞു. സംവരണം അവസാനിപ്പിക്കാനോ ഭരണഘടനയെ ഹനിക്കാനോ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി സർക്കാർ ഭീകരതയുടെ നട്ടെല്ല് തകർത്തതിനാൽ പാകിസ്ഥാനെയും തീവ്രവാദത്തെയും കുറിച്ച് വായ തുറക്കാൻ പ്രതിപക്ഷത്തിന് കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അതിതീവ്ര മഴ : പത്തനംതിട്ടയിൽ കാണാതായ 2പേർക്കായി തെരച്ചിൽ ; അതിരപ്പള്ളി അടച്ചു

0
പത്തനംതിട്ട : കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര...

അവയവ കടത്ത് കേസ് : കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു ; പ്രതി സബിത്...

0
കൊച്ചി: അവയവ കടത്ത് കേസിലെ പ്രതി സബിത് നാസറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള...

ചെറിയ മഴ പെയ്തപ്പോൾ തന്നെ ദേശീയപാതയിൽ വെള്ളക്കെട്ട് , ​ഗതാ​ഗതക്കുരുക്ക് ; യാത്രക്ക‍ാർ ദുരിതത്തിലായി

0
അമ്പലപ്പുഴ: ചെറിയ മഴ പെയ്തപ്പോൾ തന്നെ ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷമായി. അമ്പലപ്പുഴ...

കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി ; മേയർ ആര്യാ രാജേന്ദ്രൻെറ രഹസ്യമൊഴി...

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യാ...