ഡൽഹി: ബിഹാറിൽ സർക്കാർ രൂപീകരണത്തിലേത്ത് അതിവേഗം നീങ്ങാൻ എൻഡിഎ. പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയാകുമെന്ന കാര്യം ഉറപ്പാണ്. നിതീഷിൻ്റെ ആരോഗ്യം കൂടി കണക്കിലെടുത്ത് ടേം വ്യവസ്ഥ ആവശ്യം ബി ജെ പി ചർച്ചകളിൽ ഉന്നയിച്ചേക്കും. എന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയ്ക്ക് ഉപമുഖ്യമന്ത്രി പദം അടക്കം ബി ജെ പി ആവശ്യപ്പെടും. ഇന്നലെ രാത്രി നിതീഷ് കുമാറിൻ്റെ വസതിയിലെത്തിയ ബി ജെ പി നേതാക്കൾ പ്രാഥമിക ചർച്ച തുടങ്ങിക്കഴിഞ്ഞു. അന്തിമ കണക്ക് പ്രകാരം ബി ജെ പി 89 ഉം ജെഡിയു 85 ഉം സീറ്റുകളാണ് നേടിയത്. പ്രതിപക്ഷ നിരയിൽ 25 സീറ്റ് നേടിയ ആർജെഡി മാത്രമാണ് രണ്ടക്കം കടന്നത്. കോൺഗ്രസ് 6 സീറ്റിലേക്കും ഇടത് പാർട്ടികൾ എല്ലാം ചേർന്ന് 3 സീറ്റിലേക്കും ഒതുങ്ങി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























