Thursday, June 20, 2024 12:24 am

നെടുംപറമ്പില്‍ NEDSTAR ഗോള്‍ഡ്‌ ലോണ്‍ – രണ്ടു വര്‍ഷത്തിനിടയില്‍ തട്ടിക്കൂട്ടിയത് 220 ലധികം ബ്രാഞ്ചുകള്‍ – നിക്ഷേപകരുടെ കോടികള്‍ ധൂര്‍ത്തടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നെടുംപറമ്പില്‍ എന്‍.എം ജയിംസിന്റെ Nedstar Gold Loan രണ്ടു വര്‍ഷത്തിനിടയില്‍ തട്ടിക്കൂട്ടിയത് 220 ലധികം ബ്രാഞ്ചുകള്‍. നിക്ഷേപമായി ലഭിച്ച കോടികള്‍ ധൂര്‍ത്തടിച്ചുകൊണ്ടാണ് ഈ ശാഖകള്‍ തുറന്നത്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് നെടുംപറമ്പില്‍ എന്‍.എം ജയിംസിന്റെ സ്ഥാപനങ്ങള്‍. ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്. പലരുടെയും വന്‍തുകയുടെ നിക്ഷേപം NEDSTAR ഫിനാന്‍സ് സ്ഥാപനങ്ങളിലുണ്ട്. ജോലി കിട്ടാന്‍ വേണ്ടി തങ്ങളുടെയും ബന്ധുക്കളുടെയും  കയ്യിലുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ NEDSTAR സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചവരാണ് പലരും. അടുത്തനാളില്‍ തിരുവല്ലയിലെ സഹോദരന്റെ സ്ഥാപനത്തിന് സംഭവിച്ചതിലും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എറണാകുളം നെടുംപറമ്പില്‍ എന്‍.എം ജയിംസിന്റെ സ്ഥാപനങ്ങളും നീങ്ങുന്നത്‌. ജീവനക്കാര്‍ക്ക്  ശമ്പളം കൊടുക്കുന്നതിനുപോലും  ഇപ്പോള്‍ തടസ്സം നേരിടുന്നു. കരുതല്‍ ധനമായി മാറ്റിവെച്ച പണത്തില്‍ നിന്നാണ് കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കിയതെന്നും പറയുന്നു. പലരും ജോലി അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പലകാര്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുവാന്‍ കഴിയാതെ വന്നതോടെ  കമ്പനിയുടെ ഡയറക്ടര്‍മാരും പ്രധാന ജീവനക്കാരും ഇപ്പോള്‍ ആരുടേയും ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ല. പല ബ്രാഞ്ചിലും സ്വര്‍ണ്ണപ്പണയ ഇടപാടുകള്‍ നടത്താന്‍ പോലും പണമില്ലെന്നാണ് വിവരം. കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് ഈ വിധത്തില്‍ അടഞ്ഞത്.

പൊതുജനങ്ങളില്‍ നിന്നും കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുവാന്‍ ജീവനക്കാരുടെമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. കമ്പനിയുടെ നിലനില്‍പ്പ്‌ പോലും അപകടത്തിലായിരിക്കുമ്പോള്‍ എന്ത് പറഞ്ഞാണ് തങ്ങള്‍ നിക്ഷേപം ക്യാന്‍വാസ് ചെയ്യേണ്ടതെന്നാണ് ജീവനക്കാരുടെ ചോദ്യം. തന്നെയുമല്ല സ്ഥാപനം പൂട്ടിപ്പോയാല്‍ പുതിയ ബഡ്സ് നിയമം അനുസരിച്ച് സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുവാന്‍ പ്രലോഭിപ്പിച്ചവരും പ്രതികളാകും. ഇവരുടെ വസ്തുവകകള്‍ കണ്ടുകെട്ടി ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം നല്‍കുവാന്‍ കോമ്പിറ്റന്റ് അതോറിറ്റിക്ക് അധികാരവുമുണ്ട്. അതുകൊണ്ടുതന്നെ ഇനിയും നിക്ഷേപങ്ങള്‍ ക്യാന്‍വാസ് ചെയ്ത് പുലിവാല് പിടിക്കുവാന്‍ ജീവനക്കാര്‍ ആരും തയ്യാറല്ല. ധൂര്‍ത്തും കെടുകാര്യസ്തതയുമാണ് എന്‍.എം ജയിംസിന്റെ NEDSTAR ഫിനാന്‍സ് സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മാരുതി ഓള്‍ട്ടോ ഉള്‍പ്പെടെയുള്ള ചെറുകാറുകളില്‍ നടന്ന NEDSTAR ജയിംസിന് ഇപ്പോള്‍ രണ്ട് ഇന്നോവാ കാറുകളും ഒരു കോടിയിലധികം രൂപാ വില വരുന്ന ഒരു ബെന്‍സ് കാറുമുണ്ട്. നിക്ഷേപമായി ലഭിച്ച പണം ആഡംബര ജീവിതത്തിനുവേണ്ടി ധൂര്‍ത്തടിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ആകെ 222 ശാഖകള്‍ കേരളത്തിലും പുറത്തുമായി തുറന്നിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതിനുവേണ്ടി കോടികള്‍ ചെലവഴിച്ചിട്ടുണ്ട്. ഓരോ ശാഖയും തികഞ്ഞ ആഡംബരത്തോടെയായിരുന്നു നിര്‍മ്മിച്ചിരുന്നത്. ന്യൂ ജനറേഷന്‍ ബാങ്കുകളുടെ  ശാഖയോട് കിടപിടിക്കുന്നതായിരിക്കണം തങ്ങളുടെ ബ്രാഞ്ചുളെന്ന് NEDSTAR ജയിംസിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി കോടികള്‍ ഒഴുക്കി. തമിഴ്‌നാട്ടിലെ കമ്പത്ത് 2200 സ്കയര്‍ ഫീറ്റ്‌ വിസ്തൃതിയിലുള്ള ആഡംബര  ഓഫീസിലാണ് ശാഖയുടെ പ്രവര്‍ത്തനം. ഒരു ശാഖയുടെ ഫര്‍ണീഷിങ്ങിനു മാത്രം കുറഞ്ഞത്‌ 12 ലക്ഷത്തിലധികം രൂപ ചെലവഴിച്ചിരുന്നു. ഏറ്റവും ചെറിയ ശാഖകള്‍ മൂന്നാര്‍, കടുത്തുരുത്തി എന്നിവിടങ്ങളിലുള്ളതാണ്. ഏകദേശം 250 സ്കയര്‍ ഫീറ്റ്‌ വിസ്തൃതി മാത്രമേ ഈ രണ്ടു ശാഖകള്‍ക്കുമുള്ളു എങ്കിലും ഫര്‍ണീഷിങ്ങിന് കുറവ് വരുത്തിയിട്ടില്ല. കാര്യമായ ലാഭത്തിലേക്ക് കമ്പനി നീങ്ങുന്നതിനു മുമ്പ് ചുരുങ്ങിയ നാളിനുള്ളില്‍ നെടുംപറമ്പില്‍ എന്‍.എം ജയിംസ് തുറന്നത്  222 ശാഖകളാണ്. ഇത് ഫര്‍ണീഷ് ചെയ്യുന്നതിനു മാത്രം 222 X 12 ലക്ഷം രൂപ, അതായത്  26 കോടിയിലധികം രൂപ ഇതിനുമാത്രം ചെലവഴിച്ചു. മുറികള്‍ക്ക്  സെക്യൂരിറ്റി നല്‍കിയ ഇനത്തിലും വലിയൊരു തുക ചെലവായി. ഇതെല്ലാം നിക്ഷേപകരുടെ പണമാണെന്നതില്‍ യാതൊരു സംശയവുമില്ല. നാട്ടുകാരുടെ പണം കയ്യില്‍ വന്നപ്പോള്‍ അതെടുത്ത് അമ്മാനമാടുകയായിരുന്നു നെടുംപറമ്പില്‍ എന്‍.എം ജയിംസ് എന്ന NEDSTAR GOLD ജയിംസ്. >>> തുടരും….

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. ആവശ്യമെങ്കില്‍ പ്രഗല്‍ഭരായ അഭിഭാഷകര്‍, കമ്പിനി സെക്രട്ടറിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.

ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍  ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യൂട്യൂബില്‍ വ്യാജ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ ജാഗ്രതൈ

0
ഡീപ് ഫേക്ക് അടക്കമുള്ള വ്യാജ വീഡിയോകള്‍ക്കും തെറ്റിദ്ധാരണ പടര്‍ത്തുന്ന ദൃശ്യങ്ങള്‍ക്കും തടയിടാന്‍...

ബത്തേരിയില്‍ വീട് കുത്തിത്തുറന്ന് മോഷണം ; നഷ്ടമായത് 14.84 ലക്ഷം രൂപ

0
സുല്‍ത്താന്‍ബത്തേരി: സുൽത്താൻബത്തേരി നഗരത്തില്‍ വീട് കുത്തിതുറന്ന് മോഷണം. മൈസൂരു റോഡിലുള്ള സി.എം....

കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ

0
കായംകുളം: കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. കായംകുളം ദേശത്തിനകം...

ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ബൈക്ക് ടിപ്പറിനടിയിലേക്ക് മറിഞ്ഞു, വീട്ടമ്മക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയിലേക്ക് ബൈക്ക് മറിഞ്ഞ് വീട്ടമ്മക്ക്...