കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതിയായ മുന്‍ എസ്.ഐ സാബുവിനെ സിബിഐ സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ സാബുവിന് ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ബാക്കി ആറ് പ്രതികളുടെയും ജാമ്യം റദ്ദാക്കാന്‍ സിബിഐ സുപ്രീംകോടതിയെ സമീപിക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഒരുമാസം മുമ്പാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുത്തിരുന്നത്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. എല്ലാവരും പോലീസ് ഉദ്യോഗസ്ഥരാണ്.
നെടുങ്കണ്ടം കസ്റ്റഡി മരണം ; ഒന്നാം പ്രതിയായ മുന്‍ എസ്.ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment