തിരുവനന്തപുരം : നെടുമുടി വേണു എന്ന ഭൂമിയിലെ താരകം അനന്ത വിഹായസ്സില്‍ തിളങ്ങും. തൈക്കാട് ശാന്തികവാട ത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു നെടുമുടി വേണുവിന്റെ സംസ്‌കാരം. അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ പ്രിയ നടന് അന്തിമാഭിവാദ്യം അര്‍പ്പിച്ചു.
സഹപ്രവര്‍ത്തകരായ ശ്രീകുമാരന്‍ തമ്പിയും ഇന്നസെന്റും രാവിലെ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാര്‍, മറ്റ് ജനനേതാക്കള്‍ തുടങ്ങിയവര്‍ ആദര മര്‍പ്പിച്ചു.
കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ, കവി മധുസൂദന്‍ നായര്‍, സിനിമാ നാടകപ്രവര്‍ത്തകര്‍ തുടങ്ങി നെടുമുടിയെ സ്‌നേഹിക്കുന്നവരെല്ലാം അന്ത്യോപചാരമര്‍പ്പിക്കാനെത്തി. അണപൊട്ടിയ ദുഃഖനദികള്‍ക്ക് വേണുവിന്റെ നാടകങ്ങളിലെ ഗാനങ്ങള്‍ തീവ്രത കൂട്ടി.