Wednesday, May 14, 2025 4:03 am

കൊറോണയെ തുരത്താന്‍ ആരിവേപ്പും മഞ്ഞളും

For full experience, Download our mobile application:
Get it on Google Play

രാമനാഥപുരം: തമിഴ്​നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ചു​. മുതുക്കുളത്തൂര്‍ ജില്ലയിലെ പേരയ്യൂര്‍ ഗ്രാമത്തിലെ തെരുവുകളിലാണ്​ വീപ്പകളില്‍ കൊണ്ടുവന്ന മഞ്ഞള്‍- ആര്യവേപ്പ്​ കലര്‍ത്തിയ വെള്ളം തളിച്ചത്​​.

നേരത്തേ മഞ്ഞള്‍ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍​ കൊറോണയെ കൊല്ലാമെന്നും മഞ്ഞളും ചെറുനാരങ്ങയും ഉപയോഗിച്ചാല്‍ കോവിഡ്​ ബാധ ഭേദമാകുമെന്ന അവകാശവാദമുന്നയിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെ കൊല്ലാന്‍ ഗോമൂത്രത്തിന്​ സാധിക്കുമെന്ന്​ ചൂണ്ടിക്കാട്ടി ഹിന്ദുമഹാസഭയും രംഗത്തെത്തിയിരുന്നു.

മഞ്ഞള്‍ ആര്യവേപ്പ്​ വെള്ളം തളിച്ചതിന്​ ശേഷം പ്രദേശത്ത്​ ബ്ലീച്ചിങ്​ പൗഡര്‍ വിതറുകയും ചെയ്​തു. മഞ്ഞളും ആര്യവേപ്പും അണുനാശിനിയായാണ്​ ഉപയോഗിക്കുന്നതെന്ന്​ ഗ്രാമവാസികളില്‍ ഒരാള്‍ പറഞ്ഞു. രാമനാഥപുരം ജില്ലയില്‍ സംസ്​ഥാന ആരോഗ്യ വകുപ്പിന്‍റെയും ജില്ല ഭരണകൂട​ത്തിന്‍റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. തമിഴ്​നാട്ടില്‍ പുതുതായി 17 ​പേര്‍ക്കാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാന​ത്തെ രോഗബാധിതരുടെ എണ്ണം 67 ആയി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....