Tuesday, March 18, 2025 1:20 pm

നീറ്റ്​ പരീക്ഷയുമായി ബന്ധപ്പെട്ട്​ വലിയ അഴിമതി നടക്കുന്നുണ്ടെന്ന് സി.ബി.ഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നീറ്റ്​ പരീക്ഷയുമായി ബന്ധപ്പെട്ട്​ വലിയ അഴിമതി നടക്കുന്നുണ്ടെന്ന് സി.ബി.ഐ. പരീക്ഷക്ക്​ ആള്‍മാറാട്ടം നടത്തുന്നതിനായി വിദ്യാര്‍ഥികളില്‍ നിന്ന്​ 50 ലക്ഷം രൂപ വാങ്ങിയെന്ന്​ സി.ബി.ഐ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അഡ്​മിഷന്‍ നല്‍കാമെന്ന്​ വാഗ്​ദാനം ചെയ്ത്​​ വിദ്യാര്‍ഥികളില്‍ നിന്ന്​ കോഴ വാങ്ങുന്നയെന്നതാണ് ആരോപണം​.

മഹാരാഷ്​ട്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.കെ എഡ്യുക്കേഷന്‍ കരിയര്‍ ഗൈഡന്‍സ്​ സെന്‍ററും ഡയറക്​ടര്‍ പരിമള്‍ കോത്​പാലിവാറും കേസില്‍ പ്രതിയാണെന്നാണ്​ സൂചന. നീറ്റ്​ പരീക്ഷയില്‍ ക്രമക്കേട്​ നടത്തി അഡ്​മിഷന്‍ വാങ്ങി നല്‍കാമെന്നായിരുന്നു കരിയര്‍ ഗൈഡന്‍സ്​ ഡയറക്​ടര്‍ പരിമളിന്‍റെ വാഗ്​ദാനം. വിദ്യാര്‍ഥികളില്‍ നിന്ന്​ 50 ലക്ഷത്തിന്‍റെ ​ചെക്കും എസ്​.എസ്​.എല്‍.സി, പ്ലസ്​ ടു സര്‍ട്ടിഫിക്കറ്റുകളും നേരത്തെ തന്നെ സ്ഥാപനം വാങ്ങിയിരുന്നു.

ആള്‍മാറാട്ടം നടത്തുന്നതിന്​ സൗകര്യപ്രദമായ രീതിയില്‍ വിദ്യാര്‍ഥികളുടെ ഫോ​ട്ടോയില്‍ ഉള്‍പ്പടെ മാറ്റം വരുത്തി. പിന്നീട്​ പരീക്ഷഹാളില്‍ വിദ്യാര്‍ഥികള്‍ക്കായി മറ്റൊരാളാണ്​ പരീക്ഷക്കെത്തുക. ഇത്തരത്തില്‍ എത്തുന്നയാള്‍ക്ക്​​ വ്യാജ ആധാര്‍ കാര്‍ഡും നല്‍കും. അഞ്ച്​ വിദ്യാര്‍ഥികള്‍ക്കായി ആര്‍.കെ എഡ്യുക്കേഷന്‍ ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്താന്‍ ആളുകളെ തയാറാക്കിയിരുന്നുവെന്നാണ്​ റിപ്പോര്‍ട്ട്​. എന്നാല്‍, അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്​തമാക്കിയതോടെ തട്ടിപ്പില്‍ നിന്നും പിന്മാറിയെന്നുമാണ്​ സി.ബി.ഐ വ്യക്​തമാക്കുന്നത്​. കേസുമായി ബന്ധപ്പെട്ട്​ നിരവധി സ്ഥലങ്ങളില്‍ റെയ്​ഡ്​ നടത്തിയ സി.ബി.ഐ അറസ്റ്റുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രജൗരിയിലെ ജിഎംസി ആശുപത്രിയിൽ തീപിടുത്തം

0
ജമ്മു കശ്മീർ : രജൗരിയിലെ ജിഎംസിയുമായി ബന്ധപ്പെട്ട ആശുപത്രിയിൽ ചൊവ്വാഴ്ച വൻ...

ജലക്ഷാമം ; തെള്ളിയൂർ നെടുമല വാട്ടർ ടാങ്കിന് സമീപം ബിജെപി പ്രതിഷേധയോഗം നടത്തി

0
തെള്ളിയൂർ : തെള്ളിയൂർ മേഖലയിൽ ജലക്ഷാമം പരിഹരിക്കാൻ എഴുമറ്റൂർ പഞ്ചായത്തും...

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി

0
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ്...

പെരുമ്പെട്ടി ഗവ.എൽപി സ്‌കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

0
റാന്നി : പെരുമ്പെട്ടി ഗവ.എൽപി സ്‌കൂൾ വാർഷികം കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത്...