Tuesday, July 2, 2024 2:54 pm

നീറ്റ് പരീക്ഷാ ക്രമക്കേട് ; ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയം ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഇരുസഭകളിലും ശക്തമായ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പാർലമെന്റിനു മുൻപിൽ ഇൻഡ്യാ മുന്നണിയിലെ വിവിധ പാർട്ടികൾ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നീറ്റ് വിഷയത്തിൽ വിവിധ പാർട്ടികൾ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കഴിഞ്ഞദിവസം പാർലമെന്റിൽ നീറ്റ് വിഷയത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയുന്നു.ചോദ്യപേപ്പർ ചോർന്നതടക്കമുള്ള ക്രമക്കേടിൽ കൂടുതൽ അറസ്റ്റിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് സി.ബി.ഐ. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ജയ് ജലറാം സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേലിനെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തു. ഇതോടെ നീറ്റ് ക്രമക്കേടിൽ വിവിധ സംസ്ഥാനങ്ങളിലായി അറസ്റ്റിൽ ആയവരുടെ എണ്ണം 28 ആയി. മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ചൊവ്വാഴ്ചയ്ക്ക് മുൻപ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കി. നീറ്റ് നെറ്റ് ക്രമക്കേടുകളിൽ രാജ്യവ്യാപകമായി പ്രതിഷേധവും ശക്തമാവുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസിപിയുടെ യോഗത്തിൽ സിഐയും എസ്ഐയും പങ്കെടുത്തില്ല ; നടപടി പാറാവുകാരന് എതിരെ

0
തിരുവനന്തപുരം: എസിപി വിളിച്ച യോഗത്തിൽ എസ്ഐയും സിഐയും പങ്കെടുക്കാതിരുന്നതിന് പാറാവുകാരന് ശിക്ഷ....

ഇടുക്കിയിൽ കളക്ടർക്ക് തിരിച്ചടി ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
ഇടുക്കി: ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഭൂസംരക്ഷണ സേനയിലെ...

യുപിയില്‍ 80 സീറ്റുകളില്‍ ജയിച്ചാലും ഇവിഎമ്മില്‍ വിശ്വസിക്കില്ലെന്ന് അഖിലേഷ് യാദവ്

0
ഡല്‍ഹി: ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും തന്‍റെ പാര്‍ട്ടി ജയിച്ചാലും...

പാലക്കാട് ഉപതെരഞ്ഞെടുപ്പ് : സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രം – വി വസീഫ്

0
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഡിവൈഎഫ് സംസ്ഥാന...