നീറ്റ് പരിക്ഷ ക്രമക്കേട് , ഓഹരി വിപണി തട്ടിപ്പ് ; മോദി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യാ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മൂന്നാം മോദി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യാ സഖ്യം. നീറ്റ് പരിക്ഷ ക്രമക്കേടും, ഓഹരി വിപണി തട്ടിപ്പും ഉയർത്തി രാജ്യവ്യാപക പ്രതിഷേധം നടത്താന്നാണ് ഇൻഡ്യാ മുന്നണിയുടെ തീരുമാനം. വരുന്ന പാർലമെന്റ് സമ്മേളനത്തിലും വിഷയം ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം. 2014ലും 2019 ലും മോദി സർക്കാരിനെ നേരിടാൻ രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടായിരുന്നില്ല. എന്നാൽ നിലവിൽ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഭരണപക്ഷത്തോടൊപ്പം ശക്തമായ അംഗബലമുള്ള പ്രതിപക്ഷമുണ്ട്. മൂന്നാം മോദി സർക്കാരിനെതിരെ തുടക്കം മുതലേ വിവിധ വിഷയങ്ങളിൽ പ്രതിക്ഷേധിച്ച് മുമ്പോട്ട് പോകാനാണ് പ്രതിപക്ഷ നീക്കം. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തുന്നത് ഇൻഡ്യാ സഖ്യത്തിനെ കൂടുതൽ ശക്തിപ്പെടുത്തും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പാണ് നടന്നതെന്നും, പിന്നിൽ നരേന്ദ്ര മോദിയും ബിജെപിയും ആണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. നീറ്റ് ക്രമക്കേടിലും മോദിക്കെതിരെ രാഹുൽ ഗാന്ധി ആരോപണം ഉയർത്തി. 24 ലക്ഷത്തിലധികം വിദ്യാർഥികളെയും കുടുംബങ്ങളെയും തകർത്തുവെന്നാണ് ആരോപണം. വരുന്ന പാർലമെൻ്റ് സമ്മേളന കാലത്ത് സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇൻഡ്യാ സഖ്യം ഉയർത്തും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...