ന്യൂഡല്‍ഹി : നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 2022) ഫലം പ്രഖ്യാപിച്ചു. ഹരിയാനയില്‍നിന്നുള്ള തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. ഡല്‍ഹി സ്വദേശി വാത്‌സ ആശിഷ് ബത്രയ്ക്കാണ് രണ്ടാം റാങ്ക്. കര്‍ണാടക സ്വദേശി ഹരികേഷ് നാഗ്ഭൂഷണ്‍ ഗന്‍ഗുലെ മൂന്നാം റാങ്ക് നേടി. 715 മാര്‍ക്കോടെയാണ് തനിഷ്ക ഒന്നാമതെത്തിയത്. രാജസ്ഥാനിലാണു പരീക്ഷ എഴുതിയത്. ആദ്യ നാലു റാങ്കുകാര്‍ക്ക് ഒരേ മാര്‍ക്ക് ആയിരുന്നെങ്കിലും ടൈബ്രേക്കര്‍ അടിസ്ഥാനത്തിലാണ് തനിഷ്ക ഒന്നാമത് എത്തിയത്.
നീറ്റ് 2022 – ഫലം പ്രഖ്യാപിച്ചു , തനിഷ്ക ഒന്നാമത് ; കേരളത്തില്‍ മുന്നില്‍ നന്ദിത
RECENT NEWS
Advertisment



























