സേലം : തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയെ പേടിച്ചു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. സേലം മേട്ടൂര്‍ സ്വദേശി ധനുഷ് എന്ന 18 കാരനെയാണ് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു തവണ ധനുഷ് പരീക്ഷ എഴുതിയിരുന്നു. പക്ഷേ വിജയിക്കാനായിരുന്നില്ല. ധനുഷിന് ഇത്തവണ വിജയിക്കാന്‍ കഴിയുമോയെന്ന ആശങ്കയുണ്ടായിരുന്നുവെന്നു കുടുംബം പറയുന്നു.
നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച നിയമസഭയില്‍ പ്രമേയം പാസാക്കാനിരിക്കെയാണ് വിദ്യാര്‍ഥിയുടെ മരണം. മുന്‍വര്‍ഷങ്ങളിലും സമ്മര്‍ദ്ദം താങ്ങാനാവാതെ കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. 2018 ല്‍ അനിതയെന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് തമിഴ്‌നാട്ടിലുടനീളം വന്‍ പ്രക്ഷോഭം നടന്നിരുന്നു.