തിരുവനന്തപുരം : നീതി ആയോഗ് സംസ്ഥാന സര്‍ക്കാരിന്റെ വേഗ റെയില്‍ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യില്ല. പദ്ധതി രൂപരേഖയില്‍ ചിലവ് അപ്രായോഗികമാണെന്ന കാരണത്തിലാണ് നടപടി. വേഗ റെയില്‍ പദ്ധതിക്ക് അന്തിമ കേന്ദ്രാനുമതി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ സമീപ ആഴ്ചകളില്‍ സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കിയിരുന്നു. രൂപരേഖ നീതി ആയോഗ് ശുപാര്‍ശ ചെയ്താല്‍ അന്തിമാനുമതി ലഭിക്കുമെന്ന ഘട്ടത്തിലാണ് സര്‍ക്കാറിന് തിരിച്ചടി നേരിട്ടത്. ഇതിനിടെയാണ് നീതി ആയോഗ് രൂപരേഖയിലെ ചില ഭാഗങ്ങള്‍ വിലയിരുത്തിയത്. പദ്ധതി വഴിയില്‍ നിലയ്ക്കുന്ന സാഹചര്യം ഉണ്ടാകും എന്ന വിധത്തിലുള്ള വിലയിരുത്തലുകളാണ് വിമര്‍ശനമായി നീതി ആയോഗ് ഉയര്‍ത്തിയിട്ടുള്ളത്.
നിര്‍മാണ ചെലവുമായി ബന്ധപ്പെട്ട ഭാഗത്താണ് പ്രധാനപ്പെട്ട വിമര്‍ശനം. ഒരു കിലോമീറ്റര്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ 120 കോടി മതിയെന്നാണ് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ പറയുന്നു. ഇത്തരം പദ്ധതികളില്‍ നീതി ആയോഗിന്റെ മുന്നിലുള്ള മാതൃകകള്‍ അനുസരിച്ച് എറ്റവും കുറഞ്ഞ ചിലവ് 370 കോടിയെങ്കിലും ആകും. ഒരു സാഹചര്യത്തിലും ഉദ്ദേശ ലക്ഷ്യത്തിനൊട് യോജിക്കുന്ന ഗുണനിലവാരം ഉണ്ടാക്കാന്‍ കേരളം നിര്‍ദേശിച്ച തുകയില്‍ സാധിക്കില്ലെന്ന് നീതി ആയോഗ് വിലയിരുത്തി.
പദ്ധതിക്കായി സമര്‍പ്പിച്ച ഭൂമി എറ്റെടുക്കല്‍ തുക അസ്വാഭാവികത ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശിയ പാതയുടെ ഭൂമി എറ്റെടുക്കലുമായി താരതമ്യം ചെയ്തപ്പോള്‍ 25,000 കോടി എങ്കിലും വേണ്ടി വരുന്നിടത്ത് 13,000 കോടിയെ ആവശ്യം വരൂ എന്നാണ് സംസ്ഥാനം പറയുന്നു. അന്തിമാനുമതിക്ക് ശുപാര്‍ശ ചെയ്യാതെ രൂപരേഖ നിരീക്ഷണങ്ങള്‍ സഹിതം നീതി ആയോഗ് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന് മടക്കി നല്‍കി. നടപടിയില്‍ മുന്‍ വിധിയില്ലെന്നും ക്യത്യമായി വിശദീകരണം നല്‍കാന്‍ കേരളത്തിന് സാധിച്ചാല്‍ രൂപരേഖ വീണ്ടും പരിഗണിക്കും.