1200കോടിയുടെ വായ്​പ തട്ടിപ്പ് ; പ്രതികള്‍ രാജ്യം വിട്ടതായി വിവരം, സി.ബി.ഐ തിരച്ചില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന്​ 1200 കോടി തട്ടിയെടുത്ത ഡല്‍ഹി ആസ്​ഥാനമായ കമ്പനി ഡയക്​ടര്‍മാര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം. പ്രതികള്‍ രാജ്യം വിട്ടതായാണ്​ വിവരം. കമ്പനി ഡയറക്​ടര്‍മാരെ കണ്ടെത്തുന്നതിനായി സി.ബി.ഐ തിരച്ചില്‍ ആരംഭിച്ചു.

അഴിമതി, തട്ടിപ്പ്​ എന്നീ വകുപ്പുകള്‍ ചുമത്തിയാണ്​ അമീറ പ്യൂവന്‍ ഫുഡ്​സ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ കമ്പനി ഡയറക്​ടര്‍മാര്‍ക്കെതിരെ സി.ബി.ഐ കേസ്​ എടുത്തിരിക്കുന്നത്​. നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ കമ്പനി ഡയറക്​ടര്‍മാര്‍ക്കെതിരെ ജാമ്യമില്ല വാറണ്ട്​ പുറപ്പെടുവിച്ചു. കരണ്‍ എ. ചന്ന, ഭാര്യ അനിത ഡിയാങ്​, അപര്‍ണ പുരി, രാജേഷ്​ അറോറ, ജവഹര്‍ കപൂര്‍ എന്നിവരാണ്​ പ്രതികള്‍.

കാനറ ബാങ്കിന്റെ നേതൃത്വത്തിലെ 12 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നാണ്​​ കമ്പനി വായ്​പ എടുത്തത്​. കാനറ ബാങ്ക്​​ 197 കോടി, ബാങ്ക്​ ഓഫ്​ ബറോഡ​ 180 കോടി, പഞ്ചാബ്​ നാഷനല്‍ ബാങ്ക്​ 260 കോടി, ബാങ്ക്​ ഓഫ്​ ഇന്ത്യ​ 147 കോടി, സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ​ 112 കോടി, യെസ്​ ബാങ്ക്​​ 99 കോടി, ഐ.സി.ഐ.സി.ഐ​ 75 കോടി, ഇന്ത്യന്‍ ഓവര്‍സീസ്​ ബാങ്ക്​ 64 കോടി, ഐ.ഡി.ബി.ഐ 47 കോടി, വിജയ ബാങ്ക്​ 22 കോടിയുമാണ്​ വായ്​പ എടുത്തത്​.

ബസുമതി അരിയും മറ്റു ഭക്ഷ്യവസ്​തുക്കളും കയറ്റുമതി ചെയ്യുന്ന കമ്പനിയാണ്​ അമീറ. 2009 മുതല്‍ ബാങ്കുകളുടെ കര്‍സോര്‍ഷ്യത്തില്‍നിന്ന്​ കമ്പനി വായ്​പകള്‍ എടുത്തുതുടങ്ങിയിരുന്നു. പിന്നീട്​ വായ്​പ തിരിച്ചടക്കായതോടെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നിഷ്​ക്രിയ ആസ്​തിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ വര്‍ഷം സി.ബി.ഐ കേസ്​ രജിസ്​റ്റര്‍ ചെയ്​തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...